|
സ്വിന്‍ഡണ്‍: കാമാഖ്യ സംഘടിപ്പിക്കുന്ന സാരി ശാസ്ത്ര മേള ഈമാസം 27ന് ശനിയാഴ്ച സ്വിന്‍ഡണിലെ സ്റ്റോവേ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ അഞ്ചു മണി വരെ നടക്കുന്ന പരിപാടിയില്‍ വസ്ത്രങ്ങള്‍ മാത്രമല്ല, ആഭരണങ്ങളും വീട്ടുപകരണങ്ങളും പെര്‍ഫ്യൂമുകളും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള സാധനങ്ങളും സൗത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാളുകളും എല്ലാം ഇവിടെ പ്രവര്‍ത്തിക്കും.
കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അടക്കമുള്ള മേളയിലേക്ക് സൗജന്യ പ്രവേശനമാണ്. ദാണ്ഡ്യാ നൈറ്റിനും ദുര്‍ഗാ പൂജയ്ക്കും ദീപാവലിയ്ക്കും കര്‍വച്ചോട്ടിനുമെല്ലാം മുന്നോടിയായി ഒരുങ്ങാനുള്ള അവസരം കൂടിയായിരിക്കും ഈ പരിപാടി.
സ്ഥലത്തിന്റെ വിലാസം
Stoweaway Community Centre, Wichelstow, Swindon SN1 7AG
(Opposite East Wichel Community Primary School, close to Old Town, Swindon) |