ലണ്ടന്‍: തന്റെ രണ്ട് പ്രസംഗങ്ങള്‍ ചേര്‍ത്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുന്ന രീതിയില്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരെ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
- സംഭവത്തില്‍ ബിബിസി തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, മാപ്പ് പറഞ്ഞാല്‍ മാത്രം പോരെന്നും അപകീര്‍ത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
- ''ബിബിസി ചെയ്ത തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞത് മാനിക്കുന്നു. എന്നാല്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത്. അതുകൊണ്ട് 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടന്‍ കേസ് ഫയല്‍ ചെയ്യും,'' - ട്രംപ് വ്യക്തമാക്കി.
- 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ്, ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ നടത്തിയ രണ്ട് പ്രസംഗങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണ് ബിബിസി ഉപയോഗിച്ചത്.
- വ്യത്യസ്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കലാപത്തിന് ആഹ്വാനം നല്‍കിയെന്ന സൂചന നല്‍കുന്ന രീതിയിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് ആരോപണം.
- 2024ല്‍ ട്രംപ് വീണ്ടും മത്സരിച്ചപ്പോള്‍, 'Trump: A Second Chance' എന്ന പേരില്‍ ബിബിസി പനോരമ വിഭാഗം പ്രസംഗഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു.
- വിവാദം ശക്തമായതോടെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും വാര്‍ത്താവിഭാഗം അധ്യക്ഷ ദെബോറ ടേണസും രാജിവെച്ചു.