|
സ്റ്റോക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടമ്മ അന്തരിച്ചു. 54 വയസുകാരിയായ ലളിതാമ്മ കേശവപിള്ള ചന്ദ്രകല അന്തരിച്ചു. സ്‌ട്രോക്കിന് പിന്നാലെയുള്ള പക്ഷാഘാതവും ന്യൂമോണിയ ബാധയെയും തുടര്‍ന്നാണ് മരണം.
1999 മുതല്‍ സ്റ്റോക് ഓണ്‍ ട്രന്റില്‍ താമസമാണ് കുടുംബം. ലളിതാമ്മയുടെ ഏക മകള്‍ നിഷ റോയല്‍ സ്റ്റോക് ആശുപത്രി ജീവനക്കാരിയാണ്. മരുമകന്‍ ഹരി മെഡിസിന്‍ ഡിവിഷനിലും ജോലി നോക്കുന്നു.
ലളിതാമ്മയുടെ സംസ്‌കാരം 21 ന് വെള്ളിയാഴ്ച്ചയാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ 11 .30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളും നടക്കും.
ബ്രെഡ്വെല്‍ വര്‍ക്കിങ് മെന്‍സ് ക്ലബിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ബ്രെഡ്വെല്‍ സെമിത്തേരിയില്‍ മൃതൃദേഹം സംസ്‌കരിക്കും. |