Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1489 INR  1 EURO=110.1807 INR
ukmalayalampathram.com
Thu 23rd Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു: ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
Text By: UK Malayalam Pathram
നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഭൂട്ടാന്‍ വാഹന കടത്ത് കേസില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്. ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ഓപ്പറേഷന്‍ നുംഖോറി'ന്റെ ഭാഗമായാണ് കാറുകള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ മെയിലും ഒരു വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.

നേരത്തെ, ഓപ്പറേന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനല്‍കിയിരുന്നു. വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോകരുതെന്ന നിര്‍ദേശത്തോടെയായിരുന്നു വിട്ടു നല്‍കിയത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കൂടാതെ തൃശൂരില്‍ നിന്ന് പിടിച്ചെടുത്ത മറ്റൊരു വാഹനം വിട്ടു നല്‍കാനും തീരുമാനമായിരുന്നു.
 
Other News in this category

 
 




 
Close Window