Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എംബിബിഎസ് പഠനത്തിനു പോയ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം: മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന് പിതാവ്
Text By: UK Malayalam Pathram
ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുല്‍ അനം അതിക്രൂരമായി മര്‍ദിച്ചെന്ന് കുടുംബം. തല മുതല്‍ കാലുവരെ അടിച്ചുചതച്ചു.
മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചുതന്നിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതി മതപരിവര്‍ത്തനം നടത്താന്‍ സാവരിയയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സാവരിയ അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. കൂടെയുണ്ടായിരുന്ന സഹപാഠികളാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഇതുരെ വ്യക്തമായിട്ടില്ല. ശരീരത്തില്‍ നിറയെ മുറിവുകളുണ്ടെന്ന് കുടുംബം പറയുന്നു.
ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലില്‍ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാന്‍ പോലും പ്രതിസന്ധിയുണ്ടെന്ന് കുടുംബം പറയുന്നു.
 
Other News in this category

 
 




 
Close Window