Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും സമ്പൂര്‍ണ പണി മുടക്കിലേക്ക്: 48 മണിക്കൂര്‍ സമയപരിധി മുന്നറിയിപ്പ് നല്‍കി യൂണിയന്‍
Text By: UK Malayalam Pathram
തൃശ്ശൂര്‍ ജില്ലയിലെ നഴ്‌സസ് സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തില്‍ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ആശുപത്രിയില്‍ രോഗികളെ മാറ്റാന്‍ 48 മണിക്കൂര്‍ സമയം നല്‍കുമെന്ന് യുഎന്‍എ വ്യക്തമാക്കി. നഴ്‌സസ് ശമ്പള വര്‍ധനയില്‍ അമല, ജൂബിലി ആശുപത്രികള്‍ വാഗ്ദാനം നടപ്പാക്കാത്തതോടെയാണ് സമരത്തിലേക്കു നീങ്ങുന്നത്.

തൃശൂര്‍ അമല ,ജൂബിലി ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സസിന് പിരിച്ചുവിടല്‍ ഭീഷണിയുമായി മാനേജ്‌മെന്റ് രം?ഗത്തെത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് ഒഴിവുകള്‍ മിക്കതും നികത്തിക്കഴിഞ്ഞുവെന്നും സമരക്കാര്‍ ഇനി തിരിച്ച് വന്നാലും കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് വേതന വര്‍ദ്ധനവ് നടപ്പാക്കിയതാണെന്നും അത് ഇപ്പോള്‍ നടപ്പാക്കിയെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രചാരണം നടത്തുന്നതെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window