Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ടിനി ടോമിനെതിരായ വര്‍ഗീയ പരാമര്‍ശ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം
Text By: UK Malayalam Pathram
ടിനി ടോമിനെതിരായ വര്‍ഗീയ പരാമര്‍ശ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. അന്‍സിബയുടെ ഹര്‍ജിയില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണം. ഈ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്. നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍ ടിനിക്കെതിരേ പരാതി നല്‍കിയിരുന്നു.
അന്‍സിബയുടെ ഹര്‍ജിയില്‍ കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അന്‍സിബ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി, എസിപിയോട് നിര്‍ദേശിച്ചു.
 
Other News in this category

 
 




 
Close Window