Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂര്‍ നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി
Text By: UK Malayalam Pathram
നഗരത്തിലെ വെളിയന്നൂരിലുള്ള നിയറസ്റ്റ് ലോഡ്ജില്‍ ആണ് സംഭവം. തൃപ്രയാര്‍ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. ഈ മാസം 27നാണ് ഹോട്ടലില്‍ മുറിയെടുത്തത്.
ഇന്ന് മുറിയുടെ വാതില്‍ തുറക്കാതെയതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയില്‍ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്.
മുറിയെടുക്കുമ്പോള്‍ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ മുന്‍പ് പരിചയമുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. മുറിയെടുക്കാന്‍ സഹായിച്ചിരുന്നു. ഫോണില്‍ വിളിച്ചിട്ട് ഇന്ന് കിട്ടിയില്ല. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോള്‍ മരുന്ന് വാങ്ങി നല്‍കി. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കി.
 
Other News in this category

 
 




 
Close Window