ഗര്‍ണിണിയെന്ന് അറിയാതെ 47കാരി പ്രസവിച്ചു. മാസാച്യൂസെറ്റ്‌സിലെ ബെവര്‍ലി സ്വദേശിനിയായ ജൂഡി ബ്രൗണ്‍ ആണ് പ്രസവിച്ചത്. ശരീരഭാരം ക്രമാതീതമായി കൂടിയപ്പോള്‍ ആര്‍ത്തവ വിരാമത്തിന്റെ ഫലമെന്നാണ് ജൂഡി കരുതിയത്.
എന്നാല്‍ പ്രസവവേദന കൂടി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന് ജൂഡി അറിഞ്ഞത്. ഒടുവില്‍ ജൂഡി ഒരു സുന്ദരിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കരോളിന്‍ റോസ് എന്നാണ് നവജാത ശിശുവിന് പേരിട്ടിരിക്കുന്നത്.
അസഹനീയമായ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ജൂഡി താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഒരു മണിക്കൂറിനകം പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏതായാലും വൈകി എത്തിയ അതിഥിയെ സസന്തോഷം സ്വീകരിച്ചിരിക്കുകയാണ് ജൂഡിജാസന്‍ ദമ്പതികള്‍.