ലണ്ടന്‍: ഹെല്‍ത്ത് കെയര്‍ ആക്‌സസ് ആന്‍ഡ് ക്വാളിറ്റി സൂചികയില്‍ ബ്രിട്ടന് ഇരുപത്തിമൂന്നാം റാങ്ക്. അതേസമയം, 145ാം റാങ്കുമായി ഇന്ത്യ ബംഗ്‌ളാദേശിനും പിന്നിലായി.വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായ ഡോ. റാഫേല്‍ ലൊസാനോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കിയിരിക്കുന്നത്.
വൃക്ക രോഗത്തിനു ചികിത്സയില്‍ ബ്രിട്ടനിലെ എന്‍എച്ച് എസ് മികവ് പുലര്‍ത്തുന്നതായാണ് പഠനത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍, ന്യുമോണിയ ചികിത്സയുടെ കാര്യത്തില്‍ വളരെ പിന്നിലും.
ഐസ് ലാന്‍ഡ്, നോര്‍വേ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് സൂചികയിലെ ആദ്യ മൂന്നു സ്ഥാനങ്ഹളില്‍. 195 ലോക രാജ്യങ്ങളെയും പരിഗണിച്ചാണ് ഇതു തയാറാക്കിയിരിക്കുന്നത്.
യുകെയില്‍ തന്നെ വിവിധ പ്രദേശങ്ങള്‍ ചികിത്സാ നിലവാരത്തിന്റെ കാര്യത്തില്‍ പല തട്ടിലാണ്. തെക്കു കിഴക്കന്‍ പ്രദേശങ്ങള്‍ വടക്കു കിഴക്കന്‍ പ്രദേശങ്ങളെക്കാള്‍ മുന്നിലാണ്. 1990ല്‍ ഇരുപതാം റാങ്കാണ് ബ്രിട്ടന് ഉണ്ടായിരുന്നത്.