Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
Guest of the week
  Add your Comment comment
ഇമ്രാന് വേണ്ടത് അടുക്കളക്കാരിയെ, റെഹാം ഖാന്‍ മനസ്സ് തുറന്നു
Reporter

ലണ്ടന്‍: തന്നെ ഇമ്രാന്‍ ഖാന്‍ അടുക്കളയില്‍ കുരുക്കിയിടാന്‍ ശ്രമിച്ചിരുന്നതായി റെഹാം ഖാന്‍. പത്തുമാസം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുന്നതായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയതിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന റെഹാം മാധ്യമങ്ങളോട് പ്രതികരിച്ചത്. വീട്ടില്‍ ചപ്പാത്തി ഉണ്ടാക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നും, വീടിന് പുറത്തിറങ്ങാന്‍പോലും അനുവാദമുണ്ടായിരുന്നില്ലെന്നും റെഹാം വ്യക്തമാക്കുന്നു.

ഇമ്രാനുമായുള്ള സ്വരച്ചേര്‍ച്ചകള്‍ ഒഴിവാക്കുന്നതിന് കഴിഞ്ഞ നിരവധി മാസങ്ങളായി താന്‍ ജോലിക്ക് പോകാറില്ലായിരുന്നുവെന്ന് റെഹാം പറയുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു മാധ്യമത്തിന് താന്‍ നല്‍കിയ അഭിമുഖം ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രക്ഇഇന്‍സാഫിന് അസ്വസ്ഥത ഉണ്ടാക്കിയതായും റെഹാം ഓര്‍മിച്ചു.

താങ്കള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. കള്ളം പറയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അതെയെന്ന് താന്‍ മറുപടി നല്‍കി. ഇമ്രാന്റെ പാര്‍ട്ടിക്കുള്ളില്‍ തന്റെ മറുപടി കോളിളക്കം സൃഷ്ടിച്ചെങ്കിലും മൗനം മാത്രമായിരുന്നു ഇമ്രാന്റെ മറുപടിയെന്ന് റെഹാം പറയുന്നു.

താന്‍ ഇമ്രാനോട് മനസ് തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ സംഭാഷണത്തിന് ഇമ്രാന്‍ തയ്യാറായില്ല. നിങ്ങള്‍ക്ക് ഇമ്രാനുമായി ഒരു കര്‍ട്ടന്റെ കളറിനെ കുറിച്ചുപോലും സംസാരിക്കാന്‍ കഴിയില്ല. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമാണ് ഇമ്രാന്‍ ഇഷ്ടപ്പെട്ടിരുന്നത്.

തെരുവിലെ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ താന്‍ തീരുമാനിച്ചു. കുട്ടികള്‍ക്കായി രണ്ട് സിനിമകള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തനിക്ക് ആവശ്യത്തിനുള്ള വരുമാനമുണ്ടായിരുന്നില്ല. തന്നെ സ്‌നേഹിക്കുമെന്ന് വാക്കുനല്‍കിയ ആളെ താന്‍ വിവാഹം ചെയ്തു. ജീവിതത്തെ കുറിച്ച് തനിക്ക് സമാനമായ കാഴ്ചപ്പാടും ലക്ഷ്യവുമുള്ള ആളാണ് അദ്ദേഹമെന്ന് താന്‍ വിശ്വസിച്ചു. എന്നാല്‍ തങ്ങള്‍ ഇരുവരും വ്യത്യസ്തരായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും റെഹാന്‍ പറഞ്ഞു. ഭാര്യയ്ക്ക് മന്ത്രവാദമുണ്ടെന്ന കാരണം കാണിച്ചാണ് റെഹാനെ ഇമ്രാന്‍ മൊഴിചൊല്ലിയത്.

 
Other News in this category

 
 




 
Close Window