Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9747 INR
ukmalayalampathram.com
Wed 22nd Apr 2026
 
 
ആരോഗ്യം
  Add your Comment comment
ശ്രദ്ധിക്കുക; ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: ഇതു മനുഷ്യരിലേക്കു പടരാവുന്ന രോഗം
Text By: Team ukmalayalampathram
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും.

മുന്‍പും ആലപ്പുഴ ജില്ലയിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ H5N1 സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് H5N1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പടരുന്നത്.
 
Other News in this category

 
 




 
Close Window