ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്‌സീനാണ് കോവാക്‌സീന്‍. ബ്രിട്ടിഷ് ഫാര്‍മ ഭീമന്മാരായ അസ്ട്രാസെനക്ക നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ഉല്‍പ്പാദക്കമ്പനി യുകെ ഹൈക്കോടതിയില്‍ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ പ്രതികരണം.
''സുരക്ഷയ്ക്കു പ്രഥമ പരിഗണന നല്‍കിയാണ് കോവാക്‌സീന്‍ നിര്‍മിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യയില്‍ ട്രയല്‍ നടത്തിയ ഏക വാക്‌സീന്‍ കോവാക്‌സിന്‍ ആണ്. ലൈസന്‍സ് പ്രക്രിയയുടെ ഭാഗമായി 27,000ലധികം വിഷയങ്ങളില്‍ കോവാക്‌സീന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസന്‍സ് ലഭിച്ചത്. വാക്‌സീന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.'' - ഭാരത് ബയോടെക്ക് പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രാഥമിക ഘട്ടത്തില്‍ കോവാക്‌സീന്‍, കോവിഷീല്‍ഡ് വാക്‌സീനുകളാണ് ഇന്ത്യയില്‍ ഏറ്റവുമധികം നല്‍കിയത്. |