Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
കായികം
  Add your Comment comment
ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചു: ശ്രീശാന്ത് തിരിച്ചു വരുന്നു; പുതിയ കളിക്കാരനായിട്ടാണ് വരുന്നതെന്ന് ശ്രീ
Reporter
ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ശ്രീശാന്ത്. തിരിച്ചുവരവില്‍ ലോക കപ്പ് നേടിയ ഒരാളായല്ല, പുതിയ കളിക്കാരനായിട്ടാണ് വരുന്നതെന്ന് ശ്രീ പറയുന്നു.

'ലോക കപ്പ് നേടിയ ഒരാളായല്ല, പുതിയ കളിക്കാരനായാണ് ഞാന്‍ ക്രീസിലേയ്ക്ക് ഇറങ്ങുന്നത്. ഏഴു വര്‍ഷം കഴിഞ്ഞെത്തുമ്പോള്‍ ഇപ്പോഴത്തെ ബാറ്റ്സ്മാന്‍മാരുടെ പുതിയ ചില ഷോട്ടുകള്‍ പഠിച്ചെടുക്കാനുണ്ട്. പുതിയ കളിക്കാരില്‍ നിന്ന് അവരുടെ ഷോട്ട് സെലക്ഷന്‍ മനസിലാക്കി കളിക്കാനുള്ള ശ്രമത്തിലാണ്. ഏഴു വര്‍ഷത്തിനിടെ കളത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതു മനസ്സിലാക്കിയുള്ള പരിശീലനമാണ് നടത്തുന്നത്' ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം സമ്മാനിച്ച ലക്ഷണമൊത്ത ഒരു പേസ് ബൗളറായിരുന്നു എസ് ശ്രീശാന്ത്. ഏതാനും മത്സരം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം പിടിക്കാനും ശ്രീശാന്തിനായി. എന്നാല്‍ ഐ.പി.എല്‍ ഒത്തുകളി ആരോപണം ശ്രീശാന്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.

2021 ഐപിഎല്‍ ലേലത്തിന് ഞാനുമുണ്ടാകും, മറുപടി ഐപിഎല്ലില്‍ത്തന്നെ: ശ്രീശാന്ത് | Sreesanth Speaks | Manorama Newsരാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ താമസിക്കുമെന്നതിനാല്‍ അതുവരെ കളിക്കാതിരിക്കാനാകില്ലെന്നും കളിക്കാനുള്ള എല്ലാ സാദ്ധ്യതകളും തേടുമെന്നും ശ്രീശാന്ത് പറഞ്ഞു. നിലവില്‍ രോഹിത് ശര്‍മ്മയുടെ ക്രിക്കറ്റ് അക്കാദമിയില്‍ ബോളിംഗ് അനലിസ്റ്റാണു ശ്രീശാന്ത്.
 
Other News in this category

 
 




 
Close Window