Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
കായികം
  Add your Comment comment
ഐ.പി.എല്ലില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്ന മായന്തി ലാംഗര്‍ ഇത്തവണ അവതാരകയായി ഇല്ല
Reporter
ടൂര്‍ണമെന്റിലെ അവതാരകരുടെ ലിസ്റ്റ് പുറത്തു വിട്ടപ്പോള്‍ കൂട്ടത്തില്‍ മായന്തിയില്ല. എന്തുകൊണ്ടാണ് മായന്തി ഈ സീസണില്‍ ഉണ്ടാവാത്തതെന്ന് വ്യക്തമല്ല. ഫോക്സ് സ്പോര്‍ട്സ് മുന്‍ പ്രസന്റര്‍ നെറോളി മെഡോസ് ആണ് മായന്തിക്ക് പകരം അവതാരകയായി എത്തുക.

എന്‍എച്ച് 10 എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിച്ച താന്യ പുരോഹിത്തും ഇത്തവണ അവതാരകയായി എത്തും. ഇവരെക്കൂടാതെ ജതിന്‍ സപ്രു, സുരേന്‍ സുന്ദരം, കിറ നാരായണ്‍, നഷ്പ്രീത് കൗര്‍, ധീരജ് ജുനേജ, സുഹൈല്‍ ചന്ദോക്ക്, സഞ്ജന ഗണേശന്‍, ആനന്ദ് ത്യാഗി എന്നിവരാണ് ഈ സീസണിലെ മറ്റു അവതാരകര്‍.

13ാം സീസണ്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ യു.എ.ഇ പൂര്‍ണ്ണസജ്ജമായിരിക്കുകയാണ്. സ്റ്റേഡിയങ്ങള്‍ പൂര്‍ണമായും സന്ദര്‍ശിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സംഘവും ഒരുക്കത്തില്‍ മതിപ്പ് പ്രകടിപ്പിച്ചു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഗ്രൂപ്പ് ഘട്ടത്തില്‍ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്. ദുബായില്‍ 24 മത്സരങ്ങളും അബുദാബിയില്‍ 20 മത്സരങ്ങളും ഷാര്‍ജയില്‍ 12 മത്സരങ്ങളും നടക്കും.നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം. ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലാണ് രണ്ടാം മത്സരം.
 
Other News in this category

 
 




 
Close Window