Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ബിസിനസ്‌
  Add your Comment comment
കുന്ദ്രയുടെ കമ്പനി ഇറക്കിയ നീലച്ചിത്രങ്ങള്‍ വിതരണം ചെയ്തിരുന്ന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കം ചെയ്തു
Reporter
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ട്രീമിങ് ആപ്ലിക്കേഷനായ 'ഹോട്ട് ഷോട്ട്സ്' ഗൂഗീള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും നീക്കി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ്ങിനായി ലഭ്യമല്ലെങ്കിലും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ആപ്പിന്റെ ആഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജിന്റെ പകര്‍പ്പ്, ലഭ്യമാണ്. ആപ്പിന്റെ സേവനങ്ങള്‍ സ്ട്രീമിങ് ഓണ്‍-ഡിമാന്‍ഡ് ചിത്രങ്ങള്‍ക്കും വെബ് സീരീസുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

മറ്റൊരിടത്തും ലഭ്യമല്ലാത്ത എച്ച്ഡി നിലവാരത്തിലുള്ള ദൃശ്യങ്ങളും ഹ്രസ്വചിത്രങ്ങളുമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ആപ്പിന്റെ വിശദീകരണത്തില്‍ പറയുന്നത്. കൂടാതെ ഹോട്ട് ഫോട്ടോ ഷൂട്ടുകളില്‍നിന്നും ഹ്രസ്വ ചിത്രങ്ങളില്‍നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങളും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും ആപ്പില്‍ ലഭ്യമാണെന്നും ഇതില്‍ പറയുന്നു. ലോകമെമ്പാടുമുള്ള മോഡലുകളുമായി തത്സമയ ആശയവിനിമയം പോലുള്ള സേവനങ്ങളും അപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്തിരുന്നവര്‍ക്ക് മാത്രമാണ് ആപ്പിന്റെ ഉള്ളടക്കം ലഭ്യമായിരുന്നത്.

ഇതിനിടെ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തില്‍ കോടികള്‍ മുടക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവര്‍ക്ക് നീലച്ചിത്ര ആപ്പുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നതെന്നും വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

രാജ് കുന്ദ്രയ്ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ ക്രൈബ്രാഞ്ചും പറഞ്ഞിരുന്നു. രാജ് കുന്ദ്രയും പാര്‍ട്ണര്‍മാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസില്‍നിന്ന് നീലച്ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

നേരത്തെ, കേസില്‍ വ്യവസായി രാജ് കുന്ദ്രയെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. മുംബൈയിലെ കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ റയാന്‍ തോര്‍പ്പിനെയും 23 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രയ്ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
 
Other News in this category

 
 




 
Close Window