Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ ഗുസ്തി താരം രവി കുമാര്‍ ദഹിയക്ക് 57 കിലോ ഗുസ്തി മത്സരത്തില്‍ വെള്ളി മെഡല്‍
Reporter
ഫൈനലില്‍ ആവേശകരമായ മത്സരത്തില്‍ റഷ്യന്‍ താരവും ലോകചാംപ്യനുമായ സ്വവുര്‍ ഉഗ്വേവിനോടാണ് രവികുമാര്‍ പൊരുതി തോറ്റത്. സ്‌കോര്‍ 7-4. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് രവികുമാര്‍ പ്രകടിപ്പിച്ചത്. സെമിയില്‍ കസാഖ്സ്താന്റെ നൂറിസ്ലാം സനയെവാണ് ആവേശകരമായ മത്സരത്തില്‍ രവികുമാര്‍ വിജയിച്ചത്. 9-2ന് പിന്നിലായിരുന്നു രവികുമാര്‍ അവസാന സെക്കന്‍ഡുകളിലാണ് എതിരാളിയെ മലര്‍ത്തിയടിച്ച് വിജയിച്ചത്. അവിശ്വസനീയമായ പ്രകടനത്തിലൂടെ രവികുമാര്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പിച്ചു.

പരാജയപ്പെട്ടെങ്കിലും അഭിമാനാര്‍ഹമായ പോരാട്ടം നടത്തിയ ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ആദ്യ പിരീഡില്‍ രണ്ട് പോയിന്റുമായി റഷ്യന്‍ താരം മുന്നിലെത്തിയെങ്കിലും രവി ഒപ്പം പിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ടെക്നിക്കല്‍ പോയിന്റില്‍ റഷ്യന്‍ താരം ഏറെ മുന്നിലാകുകയായിരുന്നു. ഇതോടെ ആദ്യ പിരീഡില്‍ 4-2 എന്ന നിലയില്‍ റഷ്യന്‍ താരം മുന്നിലെത്തി. രണ്ടാം പിരീഡിലും എതിരാളിയെ മുഷ്ടിക്കുള്ളില്‍ ശ്വാസംമുട്ടിക്കാന്‍ രവിക്കു കഴിഞ്ഞെങ്കിലും രവിയുടെ പരുക്ക് മുതലെടുത്ത റഷ്യന്‍ താരം വീണ്ടും ടെക്നിക്കല്‍ പോയിന്റ് നേട്ടത്തിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുതകര്‍ത്തു. രവിയുടെ പരുക്കേറ്റ കാല്‍ ക്രേന്ദീകരിച്ച് സവുറിന്‍ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടതോടെ ടോക്കിയോയില്‍ സ്വര്‍ണമെന്ന ഇന്ത്യന്‍ പ്രതീക്ഷ അസ്ഥാനത്തായി.

പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window