Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
കായികം
  Add your Comment comment
ഒളിംപിക്‌സില്‍ മെഡല്‍ നേടിയ മലയാളി ശ്രീജേഷിന് കേരള സര്‍ക്കാര്‍ പാരിതോഷികം 2 കോടി രൂപ: ജോലിയില്‍ സ്ഥാനക്കയറ്റം
Reporter
ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഡപ്യൂട്ടി ഡയറക്ടറാണു ശ്രീജേഷ്.
നീരജിന് ആകെ സമ്മാനത്തുക 13 കോടി; എല്ലാ മെഡല്‍ നേട്ടക്കാരും 'കോടിപതികള്‍' വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നിരവധി ഊഹാപോഹങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേരളത്തില്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത് മന്ത്രിസഭയാണ്. അത് അറിയാതെയാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. ഭാവിയിലും ഇത്തരം തീരുമാനം എടുക്കുക മന്ത്രിസഭയായിരിക്കും. ഒളിംപിക്‌സില്‍ പങ്കെടുത്ത മറ്റു കായിക താരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ 5-ാം തീയതി നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിനു വെങ്കല മെഡല്‍ ലഭിച്ചത്. അതിനുശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സര്‍ക്കാര്‍ 6 കോടിയാണ് നല്‍കിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്കെല്ലാം ഒരു കോടിയാണ് സര്‍ക്കാര്‍ നല്‍കിയത്.

മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെയാണ് ഇന്ത്യ തോല്‍പിച്ചത്. നിര്‍ണായകമായത് ഗോള്‍ക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയ്ക്കു ഹോക്കി മെഡല്‍ ലഭിക്കുന്നത്. 49 വര്‍ഷത്തിനുശേഷമാണ് മലയാളിക്കു ഒളിംപിക് മെഡല്‍ ലഭിച്ചതെന്നതും പ്രത്യേകതയാണ്.
 
Other News in this category

 
 




 
Close Window