Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
കായികം
  Add your Comment comment
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍: വിരാട് കോഹ്ലി സ്ഥാനമൊഴിയുന്നു
Reporter
വിരാട് കോലി (Virat Kohli)- ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാള്‍. അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരുമുണ്ട്. പക്ഷേ അയാളെ അവഗണിക്കാന്‍ ക്രിക്കറ്റിനെ (Cricket) സ്‌നേഹിക്കുന്ന ഒരാള്‍ക്കും കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് (Indian Cricket) അതിന്റെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ഇതിഹാസങ്ങളും മഹാന്മാരുമായ നിരവധി പ്രതിഭകളുണ്ട്. അവരുടെ കൂട്ടത്തില്‍ വിരാട് കോഹ്ലിയുമുണ്ടെന്ന് നിസംശയം പറയാം -കോഹ്ലിയെ പോലെ ഇനി മറ്റൊരാള്‍ ഒരിക്കലും ഉണ്ടാകാനിടയില്ല. ദക്ഷിണാഫ്രിക്കയില്‍ തന്റെ ടീം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന്റെ പിറ്റേദിവസമാണ് ഇന്ത്യയ്ക്ക് ഏറ്റവും വിജയം കൊണ്ടുവന്ന ടെസ്റ്റ് ക്യാപ്റ്റന്‍ പദവി വിരാട് കോഹ്ലി ഉപേക്ഷിച്ചത്.

മികച്ചതില്‍ മികച്ചത്

ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്‍മാരായ ചില കളിക്കാര്‍ക്ക് മാത്രം ലഭിച്ച ഒരു പദവിയാണ്. 1932-ല്‍ സി.കെ. നായിഡുവായിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റന്‍. ലാലാ അമര്‍നാഥിന്റെ കീഴിലാണ് ടീം ആദ്യ ടെസ്റ്റ് വിജയം നേടിയത്. മന്‍സൂര്‍ അലി ഖാന്‍ (ടൈഗര്‍) പട്ടൗഡി ഇന്ത്യയെ അതിന്റെ ആദ്യ വിദേശ ടെസ്റ്റ് മത്സരത്തിലും പരിമ്പരയിലും ജയത്തിലേക്ക് നയിച്ചു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, സൗരവ് ഗാംഗുലിയും എംഎസ് ധോണിയും ഇന്ത്യയെ സ്വന്തം നാട്ടില്‍ മാത്രമല്ല, വിദേശത്തെ ബൗണ്‍സ് പിച്ചുകളിലും വിജയിക്കുന്ന സംഘമാക്കി മാറ്റി.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ കൈവരിക്കാത്ത ഉയരങ്ങളിലേക്ക് കോഹ്ലി ടീമിനെ നയിച്ചു. 2015 മുതല്‍ 68 ടെസ്റ്റുകളില്‍ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലി 58.82 വിജയശതമാനം കൈവരിച്ചു, ഓസ്ട്രേലിയയുടെ സ്റ്റീവ് വോ (71.92%), റിക്കി പോണ്ടിംഗ് (62.33%) എന്നിവര്‍ക്ക് പിന്നിലാണ് ഇക്കാര്യത്തില്‍ കോഹ്ലിയുടെ സ്ഥാനം. ടെസ്റ്റുകളില്‍ 25 ശതമാനത്തിലേറെ വിജയശതമാനമുള്ള മറ്റൊരു അന്താരാഷ്ട്ര ക്യാപ്റ്റനും ഇല്ല. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ 40 ടെസ്റ്റുകള്‍ ജയിക്കുകയും 17 എണ്ണം തോല്‍ക്കുകയും 11 എണ്ണം സമനിലയിലാവുകയും ചെയ്തു.

വിരാട് കോഹ്ലിയുടെ കീഴില്‍ വിദേശത്ത് 16 ടെസ്റ്റ് ജയിച്ച ടീം, ഇക്കാര്യത്തില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന വിജയനിരക്കാണ് കൈവരിച്ചത്.
 
Other News in this category

 
 




 
Close Window