Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ബിസിനസ്‌
  Add your Comment comment
ജീവിതച്ചെലവ് കുറച്ചും പിശുക്കു കാണിച്ചും എയ്മി സമ്പാദിച്ചത് അഞ്ചു കോടി മില്യണ്‍ അമേരിക്കന്‍ ഡോളര്‍
Reporter
എയ്മീ എലിസബത്ത് എന്നാണ് ഇവരുടെ പേര്. താനൊരു പിശുക്കിയാണെന്ന് എയ്മി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ലാസ്വേഗാസിലാണ് ഈ അമ്പതുകാരി താമസിക്കുന്നത്. അഞ്ചു കോടി മില്യണ്‍ അമേരിക്കന്‍ ഡോളറിന് ഉടമയാണ് എയ്മീ എലിസബത്ത്. തനിക്ക് പണം ചിലവാക്കാന്‍ മടിയാണെന്നും അതുകൊണ്ട് തന്നെ വളരെ പിശുക്കിയാണ് ജീവിക്കുന്നതെന്നും എയ്മി പറഞ്ഞു. ഇതിനായി എയ്മി ചെയുന്ന കാര്യങ്ങളാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്. ഭക്ഷണത്തിന് പോലും ചിലവ് ചുരുക്കിയാണ് അവര്‍ ജീവിക്കുന്നത്. അതിനായി പൂച്ചക്കുള്ള ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും എയ്മി വെളിപ്പെടുത്തി. ഇതേ ഭക്ഷണം തന്നെയാണ് വിരുന്നുകാര്‍ക്കും നല്‍കാറ്. തന്റെ ചെലവു ചുരുക്കല്‍ രീതികളും പിശുക്കും ആളുകള്‍ക്ക് ഇഷ്ടപെടണമെന്നില്ല. പക്ഷെ ഞാന്‍ അത് കാര്യമാക്കി എടുക്കുന്നില്ലെന്നാണ് എയ്മിയുടെ മറുപടി.

മാസം ആയിരം ഡോളറാണ് എയ്മിയുടെ ചെലവ്. അതില്‍ നിന്ന് ഒരു രൂപ പോലും കൂടാന്‍ എയ്മി സമ്മതിക്കില്ല. അതുകൊണ്ട് തന്നെ വീട്ടിലേക്ക് പുതുതായി ഒരു സാധനം പോലും വാങ്ങാനോ, ഉള്ളത് കളയാനോ എയ്മി തയാറല്ല. ആ ഒരൊറ്റ തീരുമാനം കൊണ്ട് അവര്‍ ലഭിക്കുന്നത് രണ്ട് ലക്ഷം ഡോളറാണ്. പണച്ചെലവ് കുറയ്ക്കാന്‍ ഇതുകൂടാതെ നിരവധി വഴികളും എയ്മിയുടെ പക്കലുണ്ട്.

ഒന്നാമത്തേത് വാട്ടര്‍ ഹീറ്ററിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഹീറ്റര്‍ ചൂടാവാന്‍ എടുക്കുന്ന സമയത്തില്‍ നിന്ന് ഒരുമിനിറ്റ് പോലും അധികമായി മീറ്റര്‍ പ്രവര്‍ത്തിക്കാന്‍ എയ്മി സമ്മതിക്കില്ല. ഇതിലൂടെ മാത്രം താന്‍ എണ്‍പത് ഡോളറാണ് ലാഭിക്കുന്നത് എന്നും അവര്‍ പറയുന്നു. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കത്തി കഴുകാറില്ല. തുടച്ചെടുക്കാറാണെന്നും എയ്മി വെളിപ്പെടുത്തി. ഇവിടെ കൊണ്ടൊന്നും തീരുന്നില്ല എയ്മിയുടെ ചെലവ് ചുരുക്കല്‍. പത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബര്‍ പൂര്‍ണമായും നശിക്കാതെ താന്‍ അത് മാറ്റാറില്ലെന്നും എയ്മി തന്നെ വെളിപ്പെടുത്തുന്നു. എയ്മിയുടെ പ്രവര്‍ത്തികള്‍ വിചിത്രമായി തോന്നുമെങ്കിലും എയ്മി അതൊന്നും കാര്യമാക്കി എടുക്കില്ലെന്ന് മാത്രം.
 
Other News in this category

 
 




 
Close Window