Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ബിസിനസ്‌
  Add your Comment comment
ലോകത്ത് ആദ്യത്തെ ബിറ്റ് കോയിന്‍ നഗരം: അവിടെ സ്വര്‍ണം പൂത്തുലഞ്ഞ് പണം വിതറുന്നു
Reporter
ബിറ്റ്‌കോയിന്‍ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എല്‍ സാല്‍വദോര്‍. എന്നാല്‍ അതെ രാജ്യത്ത് ഒരു ബിറ്റ്‌കോയിന്‍ നഗരമുണ്ടാക്കാന്‍ ഒരുങ്ങുകയാണ്. എല്‍ സാല്‍വദോറിന്റെ പ്രസിഡന്റായ നയീബ് അര്‍മാന്‍ഡോ ബുകേലെയാണ് ഈ നഗരത്തിന്റെ മോഡലും ഡിസൈനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇവിടെ ബിറ്റ്‌കോയിന്‍ കറന്‍സിയായി അംഗീകരിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ബിറ്റ്‌കോയിന്‍ നഗരത്തിന്റെ നിര്‍മാണം തുടങ്ങുമെന്നാണ് കരുതുന്നത്.


ഈ വര്‍ഷാവസാനത്തോടെ ബിറ്റ്കോയിന്‍ നഗരത്തിന്റെ പണി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്‍ സാല്‍വദോറിലെ ജനങ്ങളില്‍ 20 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നതെങ്കിലും എല്‍ സാല്‍വദോറിന്റെ പ്രസിഡന്റ് ബുകേലെ ബിറ്റ്കോയിന്‍ ആരാധകനാണ്. ഇതുവെച്ച് വന്‍കിട പദ്ധതികളാണ് അദ്ദേഹം പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ബിറ്റ്കോയിന്‍ കറന്‍സിയായ അംഗീകരിക്കുന്നതിന് മുമ്പ് കറന്‍സി ഇല്ലാത്ത രാജ്യമായിരുന്നു ഇത്. മധ്യ അമേരിക്കന്‍ രാജ്യമായ ഇവിടെ സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറാണു ഉപയോഗിക്കുന്നത്.

ആറുമാസം മുന്‍പ് ഒരു ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍, ബ്ലോക്‌ചെയ്ന്‍ കോണ്‍ഫറന്‍സിലാണ് ബിറ്റ്‌കോയിന്‍ നഗരത്തെപ്പറ്റി ബുകേലെ ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനങ്ങളൊക്കെ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടുന്ന ക്രിപ്‌റ്റോരംഗത്ത് വന്‍ ഇടിവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് എത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഇടിവ് വകവയ്ക്കരുതെന്ന് പറഞ്ഞ് എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ ബിറ്റ്‌കോയിന്‍ വാങ്ങിക്കൂട്ടിയതും കഴിഞ്ഞദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ബിറ്റ്കോയിന്‍ കറന്‍സി നിലവിലുണ്ടെങ്കിലും യുഎസ് ഡോളര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 22 അഗ്‌നിപര്‍വതങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് എല്‍ സാല്‍വദോര്‍. അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ചു ബിറ്റ്‌കോയിന്‍ മൈന്‍ ചെയ്യുക എന്ന ആശയമാണ് നഗരത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
 
Other News in this category

 
 




 
Close Window