Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ബിസിനസ്‌
  Add your Comment comment
സോണി കമ്പനിയെ ലോകം മുഴുവന്‍ പ്രശസ്തമാക്കിയ മുന്‍ സിഇഒ നോബുയുക്കി അന്തരിച്ചു
Reporter
സോണി കമ്പനിയുടെ മുന്‍ സിഇഒ നോബുയുക്കി ഐഡെ അന്തരിച്ചു. 84 വയസ്സായിരുന്നു. ഡിജിറ്റല്‍, എന്റര്‍ടൈന്‍മെന്റ് രംഗങ്ങളിലെ സോണിയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച ആള്‍ കൂടിയാണ് അദ്ദേഹം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജൂണ്‍ 2നാണ് അദ്ദേഹം മരിച്ച വിവരം കമ്പനി ഔദ്യോ?ഗികമായി സ്ഥിരീകരിച്ചത്. 1998 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് നോബുയുക്കി ഐഡെ സോണിയുടെ സിഇഒ ആയിരുന്നത്.

ഇന്റര്‍നെറ്റ് യുഗത്തിലേക്ക് സോണിയെ സജ്ജമാക്കുന്നതില്‍ ഐഡെയുടെ കാഴ്ചപ്പാടിനോട് താനും കമ്പനിയും കടപ്പെട്ടിരിക്കുന്നുവെന്ന് സോണി ചീഫ് എക്സിക്യൂട്ടീവ് കെനിചിരോ യോഷിദ (Kenichiro Yoshida) പറഞ്ഞു. ''1998 മുതല്‍, സിഇഒ ആയിരുന്ന ഏഴു വര്‍ഷക്കാലം, ഒരു അന്താരാഷ്ട്ര കമ്പനിയായുള്ള സോണിയുടെ പരിണാമത്തിന് ഐഡെ വലിയ സംഭാവനകള്‍ നല്‍കി. അദ്ദേഹം ഇന്റര്‍നെറ്റിന്റെ സാധ്യതകളെക്കുറിച്ച് പ്രവചിക്കുകയും സോണിയില്‍ ഉടനീളം ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മുന്‍കരുതലും ദീര്‍ഘവീക്ഷണവും എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്നു'', ഐഡെയെ അനുസ്മരിച്ചു കൊണ്ട് കെനിചിരോ യോഷിദ പറഞ്ഞു.

ജപ്പാനിലെ മികച്ച ബ്രാന്‍ഡുകളിലൊന്നാണ് ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോണി. വാക്ക്മാന്‍ പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറിനെ (Walkman portable music player) കമ്പനി ലോകമെമ്പാടും എത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്നും മുക്തമാകാന്‍ ജപ്പാന്‍ ശ്രമിച്ചു കൊണ്ടിരുന്ന 1940-കളിലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. അകിയോ മോറിറ്റ (Akio Morita) എന്നയാളാണ് കമ്പനി സ്ഥാപിച്ചത്. 1970-കളില്‍, സോണി വാക്ക്മാന്‍ വികസിപ്പിക്കുന്ന സമയത്ത്, കമ്പനിയിലെ ചില എഞ്ചിനീയര്‍മാര്‍ക്ക് അത് വിജയിക്കുമോ എന്ന കാര്യത്തില്‍ പല സംശയങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ യാത്രയ്ക്കിടയിലും ആളുകള്‍ സംഗീതം കേള്‍ക്കുമെന്നും വാക്ക്മാന്‍ ഹിറ്റ് ആകുമെന്നും മോറിറ്റ ഊന്നിപ്പറഞ്ഞു.
 
Other News in this category

 
 




 
Close Window