Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ബിസിനസ്‌
  Add your Comment comment
സ്ത്രീ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ പൈലറ്റിനെ പുറത്താക്കി: 6 മാസത്തിനിടെ എയര്‍ഇന്ത്യയില്‍ ഇതു രണ്ടാമത്തെ സംഭവം
Text By: Team ukmalayalampathram
വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കെതിരെ നടപടി. എയര്‍ ഇന്ത്യ പൈലറ്റിനെയും സഹ പൈലറ്റിനെയുമാണ് പുറത്താക്കിയത്. കാബിന്‍ ക്രൂവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെടുത്തത്. ഡല്‍ഹി - ലേ വിമാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ആറു മാസത്തിനിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

''AI-445 വിമാനത്തിലെ പൈലറ്റിന്റെ ഒരു വനിതാ സുഹൃത്ത് നിയമങ്ങള്‍ പാലിക്കാതെ കോക്ക്പിറ്റിലേക്ക് പ്രവേശിച്ചതായി അറിഞ്ഞു. രണ്ട് പൈലറ്റുമാരെയും എയര്‍ ഇന്ത്യ പുറത്താക്കി'', എയര്‍ ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങളുടെ പേരില്‍ എയര്‍ ഇന്ത്യ കഴിഞ്ഞ കുറേ നാളുകളായി വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

സംഭവത്തോട് പ്രതികരിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും (ഡിജിസിഎ) രംഗത്തെത്തി. ''ഞങ്ങള്‍ ഈ സംഭവത്തേക്കുറിച്ച് അറിഞ്ഞു. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്'', ഡിജിസിഎ എഎന്‍ഐയോട് പറഞ്ഞു.
ഏറെ പ്രാധാന്യമുള്ളതാണ് മേഖല കൂടിയാണ് ഡല്‍ഹി - ലേ റൂട്ട്. ഈ മേഖലയിലാണ് ഇത്തരമൊരു നിയമലംഘനം നടന്നിരിക്കുന്നത്.

അടുത്തിടെ എയര്‍ ഇന്ത്യയുടെ ദുബായ് - ഡല്‍ഹി വിമാനത്തിലെ കോക്പിറ്റില്‍ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
 
Other News in this category

 
 




 
Close Window