ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് സുഗമമായി നടന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വോട്ട് ചെയ്ത ശേഷം മുംബൈ പറഞ്ഞു.അതിനിടെ രണ്ട് പേര് വളര്‍ത്ത് പട്ടികളെയും എടുത്ത് വോട്ട് ചെയ്യാനെത്തിയത് കൗതുകക്കാഴ്ചയായി.
മുംബൈയിലെ പോളിംഗ് ബൂത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബോളിവുഡ് താരങ്ങളും എത്തി. അക്ഷയ് കുമാറും സുനില്‍ ഷെട്ടിയുമടക്കം നിരവധി സെലിബ്രിട്ടി വോട്ടര്‍മാരാണ് മുംബൈയില്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. ഇന്ത്യന്‍ പൗരത്വം ലഭിച്ച ശേഷം ആദ്യമായാണ് അക്ഷയ് കുമാര്‍ വോട്ട് രേഖപ്പെടുത്തുന്നത്.
മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലമാണ് താര വോട്ടര്‍മാരുടെ എണ്ണക്കൂടുതല്‍ കൊണ്ട് ശ്രദ്ധേയമായ്. വോട്ടിംഗ് തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ നടി ജാന്‍വി കപൂര്‍ ബാന്ദ്രാ സെന്‍ ആന്‍സ് സ്കൂളില്‍ വോട്ട് ചെയ്തു. പിന്നാലെ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
ഗാനരചയിതാവ് ഗുല്‍സാര്‍, ബോണി കപൂര്‍, മകള്‍ ഖുഷി, നടന് ഇംമ്രാന്‍ ഹാഷ്മി എന്നിവര്‍ക്കും ബാന്ദ്രയിലെ സ്കൂളിലായിരുന്നു വോട്ട്. ബാന്ദ്രയിലെ മറ്റൊരു സ്കൂളിലാണ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്, സല്മാന് എന്നിവര്‍ക്കും സച്ചിന് ടെണ്ടുല്‍ക്കര്‍ക്കും വോട്ട്. |