ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. പതിനെട്ടു സീറ്റുകളില്‍ യുഡിഎഫിന് ജയം. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിന് തൃശൂര്‍മണ്ഡലം വേദിയായി, സുരേഷ് ഗോപി എഴുപതിനായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
അതേസമയം, കേന്ദ്രത്തില്‍ നരേന്ദ്രമോദി-അമിത്ഷാ നയിക്കുന്ന ബിജെപിക്ക് കേന്ദ്രം ഭരിക്കാനുള്ള കേവല ഭൂരിപക്ഷം കിട്ടിയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്‍ഡിയ മുന്നണി ഇരുനൂറിലേറെ സീറ്റുകള്‍ നേടി. ആര് പ്രധാനമന്ത്രിയാകും എന്ന കാര്യത്തില്‍ ചിത്രം വ്യക്തമല്ല
ഇന്ത്യാ സഖ്യം വന്‍ വെല്ലുവിളിയാണ് എന്‍ഡിഎയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വോട്ടെണ്ണലില്‍ 543 സീറ്റുകളില്‍ 294 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ 232 സീറ്റുകളില്‍ ഇന്ത്യാ സഖ്യം മുന്നേറുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിഷ്പ്രഭമായ സാഹചര്യമാണ് വോട്ടെണ്ണല്‍ പുരോ?ഗമിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. |