Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേന്ദ്രമന്ത്രിസഭയില്‍ 71 മന്ത്രിമാര്‍: വൈകിട്ട് 7.25ന് സത്യപ്രതിജ്ഞ തുടങ്ങി: ചടങ്ങിന് സാക്ഷിയായി അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍
Text By: Team ukmalayalampathram
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 63 പേരാണ് നിയുക്ത മന്ത്രിമാര്‍ക്കുള്ള ചായസല്‍ക്കാരത്തില്‍ പങ്കെടുത്തത്. അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ മോദി മന്ത്രിസഭയില്‍ തുടരും. അര്‍ജുന്‍ മേഘ്വാള്‍, ചിരാഗ് പാസ്വാന്‍, ജയന്ത് ചൗധരി എന്നിവര്‍ മന്ത്രിമാരാകും. എച്ച്എഎം നേതാവ് ജിതിന്‍ റാം മാഞ്ചിയും സുഭാഷ് മഹതോയും മന്ത്രിസഭയിലേക്കെത്തും.

ടിഡിപിക്ക് രണ്ട് മന്ത്രമാരുണ്ടാകും. റാംമോഹന്‍ നായിഡു കാബിനറ്റ് മന്ത്രിയും പി ചന്ദ്രശേഖരന്‍ സഹമന്ത്രിയും ആകും. സിആര്‍ പാട്ടീല്‍, ഗിരിരാജ് സിങ്, ജെപി നഡ്ഡ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ശോഭാ കരന്ദലജെ, രവ്നീത് സിങ് ബിട്ടു, ഹര്‍ഷ് മല്‍ഹോത്ര എന്നിവരും മന്ത്രിമാരാകും. മനോഹര്‍ ലാല്‍ ഖട്ടറും പ്രള്‍ഹാദ് ജോഷിയും മോദി മന്ത്രിസഭയിലിടെ നേടും.

പീയൂഷ് ഗോയല്‍, എസ് ജയശങ്കര്‍, അശ്വിനി വൈഷ്ണവ്, ധര്‍മ്മേന്ദ്രപ്രധാന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. സര്‍ബാനന്ദ സോനോവാള്‍, ഗജേന്ദ്ര സിങ് ഷെഖാവത്ത്, ഗിരിരാജ് സിങ് ചൗഹാന്‍, ജിതേന്ദ്ര സിങ്, ബിപ്ലവ് ദേബ് എന്നിവരും മന്ത്രസഭയിലേക്കെത്തും. മന്‍സൂഖ് മാണ്ഡവ്യ, കിരണ്‍ റിജിജു, കമല്‍ജിതച്ത് ഷെറാവത്ത, നിര്‍മലാ സീതാരാമന്‍, അന്നപൂര്‍ണദേവി, ജിതിന്‍ പ്രസാദ, അനുപ്രിയ പട്ടേല്‍, ബണ്ഡി സഞ്ജയ്, കിഷന്‍ റെഡ്ഡി, എച്ച്ഡി കുമാരസ്വാമി, ഹര്‍ഷ് പുരി, നിത്യാനന്ദ റായി, റാവു ഇന്ദര്‍ജിത് എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

അജയ് ടംഡ, രാംദാസ് അത്തെവാലെ, ജുവല്‍ ഓറം, ജ്യോതിരാദിത്യ സിന്ധ്യ, ശന്തനു ഠാക്കൂര്‍, പിആര്‍ ജാദവ് മോഹന്‍, നായിഡു എന്നിവരും മന്ത്രിമാരാകും.സഖ്യകക്ഷികളില്‍ നിന്ന് 13 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും 12 എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകുക.
 
Other News in this category

 
 




 
Close Window