'കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ..!''. കൂടോത്ര വിവാദത്തില്‍ നിര്‍ണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തന്‍. കൂടോത്ര അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിന് ദൃക്‌സാക്ഷിയായ വിപിന്‍ മോഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. കെ സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയാണ് വിപിന്‍ മോഹന്‍.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവന്‍ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. |