മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തന്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
മുസ്ലിം വ്യക്തിനിയമപ്രകാരം ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിം പുരുഷന്മാരെ നിയമം വിലക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ബി പി കൊളബാവല്ലയും ജസ്റ്റിസ് സോമശേഖര്‍ സുന്ദരേശനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അള്‍ജീരിയന്‍ സ്വദേശിയുമായിട്ടുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയാണ് ഹര്ജിക്കാരന് താനെ മുനിസിപ്പല്‍ കോര്പറേഷന് അധികൃതരെ സമീപിച്ചത്. |