ലണ്ടന്‍: ആധുനിക ചികിത്സ ശാസ്ത്രീയമാണ്. എന്നാല്‍, ആ ശാസ്ത്രീയത പരിശോധിക്കുന്ന ഡോക്ടറെ അനുസരിച്ച് ഇരിക്കുമെന്ന് മാത്രം. ഡോക്ടറുടെ നിഗമനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും രോഗ നിര്‍ണ്ണയവും ചികിത്സയും. ആ നിഗമനങ്ങള്‍ പാളിയാല്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകും. നാല് കുട്ടികളുടെ പിതാവായ 40 വയസ്സുള്ള യുകെക്കാരന് സംഭവിച്ചതും അതാണ്. ഡോക്ടറുടെ രോഗനിര്‍ണ്ണയം പാളി. പിന്നാലെ രോഗി അര്‍ബുദം മൂര്‍ച്ചിച്ച് മരിച്ചു. കെന്റ് നിവാസിയായ കൈല്‍ ഇന്‍ഗ്രാം-ബാള്‍ഡ്വിന്‍ ആണ് മരിച്ചതെന്ന് മിറര്‍ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് മാസം മുമ്പ് അദ്ദേഹത്തിന് തുടര്‍ച്ചയായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ പരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞത് മാനസിക സമ്മര്‍ദ്ദം മൂലമാണ് വയറുവേദന എന്നായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് കൈലിന് ശക്തമായ വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയത്. പിത്താശയത്തില്‍ കല്ലുകളാകാം കാരണമെന്നയിരുന്നു കുടുംബാംഗങ്ങളുടെ സംശയം. എന്നാല്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് അത്തരത്തിലുള്ള ഒരു പ്രശ്‌നവുമില്ല മാനസിക സമ്മര്‍ദ്ദമാണ് വയറുവേദനയ്ക്ക് കാരണം എന്നായിരുന്നു. അത് വിശ്വസിച്ച അദ്ദേഹം വീട്ടിലേക്ക് മടങ്ങി. എന്നാല്‍, വയറുവേദന അധികഠിനമായതോടെ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിലും സിടി സ്‌കാനിലുമാണ് കൈല്ലിന് കുടല്‍ ക്യാന്‍സര്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കൈലിന് നാലാം ഘട്ട കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗത്തെ അതിജീവിക്കാനുള്ള സാധ്യതകള്‍ വളരെ കുറവായതിനാല്‍ കൈല്‍ തുടര്‍ന്ന് ചികിത്സകള്‍ക്കും കീമോതെറാപ്പിക്കും മടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പന്ത്രണ്ടും ഒമ്പതും മൂന്നും ഒന്നും വയസ്സുള്ള നാല് കുട്ടികളാണ് ഇദ്ദേഹത്തിനുള്ളത്. ക്യാന്‍സറിനെ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവായതിനാലും ഭാരിച്ച ചികിത്സാ ചെലവ് തന്റെ കുടുംബത്തെ തളര്‍ത്തിക്കളയും എന്നുള്ള ' ഭയത്താലുമാണ് ഇദ്ദേഹം തുടര്‍ ചികിത്സകള്‍ക്ക് തയ്യാറാകാതിരുന്നത് എന്നാണ് കൈലുമായി അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. ഏതാനും മാസങ്ങള്‍ മുന്‍പ് ശരീരം മുഴുവന്‍ രോഗം വ്യാപിച്ച കൈല്‍ മരണപ്പെട്ടെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.