Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനെ പീസ് കമ്മീഷറായി തെരഞ്ഞെടുത്തു
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി നഴ്‌സിനെ പീസ് കമ്മീഷണറായി തിരഞ്ഞെടുത്തു. ഡബ്ലിനില്‍ കുടുംബമായി താമസിക്കുന്ന കണ്ണൂര്‍ ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി-ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഐറിഷ് സര്‍ക്കാരില്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ'കല്ലഗന്‍ ടിഡി ടെന്‍സിയ സിബിക്ക് കൈമാറി. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും നല്‍കുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ടെന്‍സിയ പറഞ്ഞു.പയ്യന്നൂര്‍ കോളജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെന്റ് ഫ്രാന്‍സിസ് കോളജ് ഓഫ് നഴ്‌സിങില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ടെന്‍സിയ സിബി 2005 ലാണ് അയര്‍ലന്‍ഡില്‍ എത്തുന്നത്.

ഇപ്പോള്‍ ഡബ്ലിന്‍ ബ്ലാക്ക്റോക്ക് ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്തു വരികയാണ്. 2022 ല്‍ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡില്‍ നിന്നും ഉന്നത ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ഡല്‍ഹിയിലെ എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ടെന്‍സിയ സിബി അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭ ഡബ്ലിന്‍ - ബ്ലാക്ക്റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും കാറ്റിക്കിസം അധ്യാപികയുമാണ്.എഡ്വിന്‍, എറിക്ക്, ഇവാനിയായ മരിയ എന്നിവരാണ് മക്കള്‍.കൗണ്ടി ഡബ്ലിനും വിക്‌ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെന്‍സിയ സിബിക്ക് നല്‍കിയിരിക്കുന്നത്.പീസ് കമ്മീഷണര്‍ എന്നത് ഒരു ഹോണററി നിയമനം ആണ്.

അയര്‍ലന്‍ഡിലെ വിവിധ സേവനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സാക്ഷ്യപെടുത്തുക, സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍.അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യം അല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലന്‍ഡിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്.

 
Other News in this category

 
 




 
Close Window