Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
വിമാനത്താവളത്തില്‍ വനിതാ പൊലീസിന്റെ മൂക്കിനിട്ട് ഇടിച്ച സംഭവത്തില്‍ വിചാരണ
reporter

മാഞ്ചസ്റ്റര്‍: 'എവിടെയാണ് വീണതെന്ന് എനിക്ക് ഓര്‍മയില്ല. നിലത്ത് വീണതും കണ്ണില്‍ ഇരുട്ട് കയറി. മൂക്കില്‍ നിന്ന് രക്തം ഒഴുകുന്നത് പോലെ തോന്നി'. വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മര്‍ദ്ദനമേറ്റ വനിതാ പൊലീസ് കോടതിയില്‍ നല്‍കിയ മൊഴിയിങ്ങനെ. 2024 ജൂലൈ 23 നാണ് സംഭവം. മാഞ്ചസ്റ്ററില്‍ വിമാനത്താവളത്തിനുള്ളിലെ സ്റ്റാര്‍ബക്‌സില്‍ വച്ച് ഒരളുടെ തലയ്ക്കടിച്ച മുഹമ്മദ് ഫാഹിര്‍ അമാസ് (20) എന്നയാളെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെയാണ് ലിഡിയ വാര്‍ഡ് എന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനമേറ്റത്. കോടതിയില്‍ സമര്‍പ്പിച്ച ബോഡിക്യാം ദൃശ്യങ്ങളില്‍ ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയും വ്യക്തമാക്കുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ അമാസിനെ പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ചെറുത്തുനില്‍ക്കുന്നതും അക്രമാസക്തനാകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷത്തിനിടെയാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ഇടിക്കുന്നതും അവര്‍ താഴെ വീഴുന്നതും. കാര്യങ്ങള്‍ വഷളായെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണാതീതമായതായി ലിഡിയ കോടതിയില്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകനെ ചവിട്ടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് അമാസ് തന്നെ അടിച്ചതെന്നാണ് മൊഴി.ആദ്യമായാണ് ഇങ്ങനെയൊരു അക്രമം നേരിടേണ്ടിവരുന്നതെന്ന് ലിഡിയ പറയുന്നു. കേസില്‍ വിചാരണ തുടരുകയാണ്.

 
Other News in this category

 
 




 
Close Window