Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sat 09th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തെ പ്രശംസിച്ച് വിദേശ സഞ്ചാരി; വര്‍ക്കല സന്ദര്‍ശനം സിനിമാനുഭവം പോലെ
reporter

വര്‍ക്കല: കേരളത്തിലെ പ്രകൃതിസൗന്ദര്യവും ശാന്തതയും പ്രശംസിച്ച് വിദേശ സഞ്ചാരി എമ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. വര്‍ക്കല സന്ദര്‍ശിച്ച എമ്മ, ''ഇത് സിനിമയില്‍ നിന്ന് ഇറങ്ങി വന്നതുപോലുള്ള അനുഭവമാണ്'' എന്ന അഭിപ്രായം പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.

''ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തതും തട്ടിപ്പുകള്‍ നിറഞ്ഞതുമാണ്'' എന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ അതല്ല ഇന്ത്യയുടെ പൂര്‍ണചിത്രമെന്ന് കാണിക്കാന്‍ താനിവിടെ എത്തിയിരിക്കുകയാണെന്ന് എമ്മ പറയുന്നു. വര്‍ക്കല ക്ലിഫ്, ഈന്തപ്പനകള്‍, തിരമാലകള്‍, സൂര്യാസ്തമയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള എമ്മയുടെ വിവരണം കേരളത്തെക്കുറിച്ചുള്ള ആഖ്യാനത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നു.

''ഇത് വൃത്തിയുള്ളതും ശാന്തമായതും അതീവ സുന്ദരവുമാണ്. ബീച്ചുകള്‍ ശാന്തമാണ്. നാട്ടുകാര്‍ അതീവ ഫ്രണ്ട്ലിയാണ്. ഭക്ഷണം വേറെ ലെവലാണ്'' എന്നുമാണ് എമ്മയുടെ കുറിപ്പ്.

കേരളത്തെക്കുറിച്ചുള്ള കമന്റുകളില്‍ ആവേശം

എമ്മയുടെ പോസ്റ്റിന് താഴെ നിരവധി വിദേശ സഞ്ചാരികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ''ബീച്ചല്ലാതെ കേരളത്തില്‍ വേറെ എന്തെങ്കിലും ഉണ്ടോ?'' എന്നൊരു കമന്റിന് അനു ജോര്‍ജ് എന്നയാള്‍ മനോഹരമായ മറുപടി നല്‍കി: ''കേരളത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. കടല്‍ത്തീരങ്ങള്‍, വനങ്ങള്‍, ഹില്‍ടോപ്പുകള്‍, കായല്‍, നല്ല കാലാവസ്ഥ, വെള്ളച്ചാട്ടങ്ങള്‍, ഭക്ഷണം, സംസ്‌കാരം, പിന്നെ ഞങ്ങളുടെ അതിഥിമര്യാദ.''

അലക്സിന്റെ വിഡിയോക്ക് മിശ്രപ്രതികരണങ്ങള്‍

തായ്ലന്‍ഡില്‍ നിന്നെത്തിയ വിനോദസഞ്ചാരിയായ അലക്സ് വാണ്ടേര്‍സ് പങ്കുവെച്ച വിഡിയോയും ചര്‍ച്ചയാകുന്നു. ''കേരള, എനിക്ക് നിരാശ തോന്നുന്നു'' എന്ന അടിക്കുറിപ്പോടെയാണ് വര്‍ക്കല ക്ലിഫില്‍ നിന്നുള്ള വിഡിയോ പങ്കുവെച്ചത്. ''ഭൂമിയിലെ മനുഷ്യരെ, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ'' എന്ന വാചകത്തോടെ ആരംഭിക്കുന്ന വിഡിയോക്ക് അനുകൂലവും പ്രതികൂലവുമായ കമന്റുകളാണ് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ സഞ്ചാരികള്‍ സംവാദം തുടരുകയാണ്.

 
Other News in this category

 
 




 
Close Window