Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ചലച്ചിത്ര ലോകത്തിന് അനശ്വര പ്രചോദനമായി ശ്രീനിവാസന്‍: എം വി ഗോവിന്ദന്‍
reporter

തിരുവനന്തപുരം: ഉള്‍ക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിച്ച ചലച്ചിത്രപ്രവര്‍ത്തകനായിരുന്നു ശ്രീനിവാസന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. മലയാളികളുടെ ചിന്തകളെയും ഭാവനയെയും നര്‍മബോധത്തെയും ആഴത്തില്‍ സ്പര്‍ശിച്ച കഥയെഴുത്തുകാരനായിരുന്നു അദ്ദേഹം.

ശാരീരികമായ പലവിധ അവശതകള്‍ക്കിടയിലും തന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അവസാനം കണ്ടപ്പോഴും അനുഭവപ്പെട്ടിരുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നര്‍മത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ വെള്ളിത്തിരയിലെത്തിക്കുവാന്‍ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സര്‍വമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ശ്രീനിവാസന്‍. വായനശാലകള്‍ സജീവമായ പാട്യത്തിലെ ബാല്യകാലമാണ് അദ്ദേഹത്തില്‍ വായനയിലും നാടകാഭിനയത്തിലും കമ്പമുണര്‍ത്തിയത്. കാലത്തിന്റെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകുമെന്ന് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

അനശ്വര കലാകാരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നതായും എം വി ഗോവിന്ദന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു

 
Other News in this category

 
 




 
Close Window