Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഡിഎഫ് നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് ലക്ഷ്യമിടുന്നു: വി.ഡി. സതീശന്‍
reporter

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ നാല് ജില്ലകളില്‍ നിന്ന് ആകെ 40 സീറ്റുകള്‍ ലഭ്യമാകുമെന്നും, യുഡിഎഫ് 100-ലധികം സീറ്റുകള്‍ നേടുമെന്ന വിലയിരുത്തലിന് രാഷ്ട്രീയ അടിത്തറയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2001-ല്‍ യുഡിഎഫിന് 100 സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് പല വിഭാഗങ്ങളും വിട്ടുപോയിരുന്നു. എന്നാല്‍, 95 ശതമാനം പേരെയും തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് സതീശന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകള്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് നേടിയ വിജയങ്ങള്‍ മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടിയതായും, അത് മുന്നണിയുടെ പ്രൊഫഷണല്‍ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഘടകക്ഷികള്‍ തമ്മിലുള്ള ഭേദമില്ലാതെ 'ടീം യുഡിഎഫ്' എന്ന നിലയില്‍ പ്രവര്‍ത്തിച്ചതാണ് ഇത്തവണത്തെ വിജയത്തിന് അടിത്തറയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണെന്നും, 'ആരുണ്ട് ചോദിക്കാന്‍' എന്ന ശൈലിയിലെ ധാര്‍ഷ്ട്യം ജനങ്ങളില്‍ നെഗറ്റീവ് ഇംപാക്ട് സൃഷ്ടിച്ചുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window