Doctor returns home to thunderous applause from neighbours
: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ ഉറ്റവരെ ഉപേക്ഷിച്ച് രാപ്പകലില്ലാതെ പ്രയത്‌നിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. വൈറസ് ബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അറിഞ്ഞിട്ടും അവര്‍ മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ജോലി കഴിഞ്ഞെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടുകാരും അയല്‍ക്കാരും വന്‍ സ്വീകരണമാണ് നല്‍കുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ബെംഗളൂരുവിലെ ഡോ. വിജയശ്രീയെ നിറഞ്ഞ കയ്യടിയോടെ അയല്‍വാസികള്‍ സ്വീകരിക്കുന്നതാണ് വീഡിയോ. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു അയല്‍ക്കാര്‍ വിജയശ്രീക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കിയത്. നാട്ടുകാരുടെ ആശംസയ്ക്കിടെ വികാരഭരിതയായ ഡോക്ടര്‍ കണ്ണീര്‍ പൊഴിക്കുന്നതും വീഡിയോയില്‍ കാണാം.
‘കനക’ ഷോര്‍ട് ഫിലിം
‘കനക’ ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നു. ത്രില്ലടിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറായാണ് കനക ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ക്രൈം ത്രില്ലര്‍ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രമേയവുമായാണ് കനക എത്തിയിരിക്കുന്നത്.
ധന്യവാദം
മലയാളികള്‍ തമ്മില്‍ തമ്മില്‍ നന്ദി പറഞ്ഞുകൂടാ എന്ന ആശയം ഉള്‍കൊണ്ട് ഒരുക്കിയ ‘ധന്യവാദം’ എന്ന ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
അഹം ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്ണനാണ് ഗാനത്തിന് സംഗീതമൊരുക്കി ആലപിച്ചിരിക്കുന്നത്. കെ ജയകുമാര്‍ ഐഎഎസ് ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രാജേഷ് കടമ്പ സംവിധാനം ചെയ്ത ഈ ആല്‍ബത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ ചന്ദ്രനും എഡിറ്റ് ചെയ്തിരിക്കുന്നത് ആല്‍ബി നടരാജനുമാണ്.
ലോക്ക്ഡൗണില്‍ ഗംഗാ നദിക്ക് മാലിന്യത്തില
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഗംഗയിലെ മാലിന്യങ്ങളുടെ അളവ് കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ ഡോള്‍ഫിന്‍ നദിയില്‍ എത്തി.
വംശനാശ ഭീഷണി നേരിടുന്ന ജലജീവിയായ ഗംഗാ ഡോള്‍ഫിന്‍ നദി മലിനമായതിതോടെ കാണാറുണ്ടായിരുന്നില്ല. മാലിന്യം കുറഞ്ഞതോടെ ഗംഗയില്‍ തിരിച്ചെത്തിയ ഡോള്‍ഫിന്റെ വീഡിയോ ഇതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ മീറത്തിലെ ഗംഗാ നദി ഭാഗത്താണ് ഡോള്‍ഫിനെ കണ്ടത്.