|
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസില്‍ - സി. പ്രേംകുമാര്‍ ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടു. 'അശരീരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2027 ജനുവരി ഒന്നിന് പുതുവത്സര സമ്മാനമായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ സോളോ തമിഴ് നായക വേഷം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
'96', 'മെയ്യഴകന്‍' എന്നീ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സി. പ്രേംകുമാര്‍, തന്റെ പതിവ് ഫീല്‍-ഗുഡ് ശൈലിയില്‍ നിന്നും മാറി ഒരു ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ എത്തുന്നതെന്ന സൂചനയാണ് ടൈറ്റില്‍ വീഡിയോ നല്‍കുന്നത്. ഫഹദ് ഫാസിലിനൊപ്പം ശിവദയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചേതന്‍, ഗീത, ഹരീഷ് ഉത്തമന്‍, കരുണാകരന്‍, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ.ഇഷാരി കെ ഗണേഷ്, മണ്‍സൂണ്‍ മൂവീസുമായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന റിലീസ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും. സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: മഹേന്ദിരന്‍ ജയരാജു, എഡിറ്റിംഗ്: ആര്‍. ഗോവിന്ദരാജ്, ആക്ഷന്‍: മഹേഷ് മാത്യു, പ്രൊഡക്ഷന്‍ ഡിസൈന്‍: കുമാര്‍ ഗംഗപ്പന്‍, തെലുങ്ക് വിതരണം: ഷോയിംഗ് ബിസിനസ് (എസ്.എസ്. കാര്‍ത്തികേയ). പിആര്‍ഒ ആതിര ദില്‍ജിത്ത്. |