Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 09th Nov 2026
 
 
Teens Corner
  Add your Comment comment
പരാതി നല്‍കിയ ഡോക്ടറുടെ ഫോണില്‍ നഗ്നചിത്രങ്ങളുടെ പരമ്പര: ഇരയെന്നു വാദിച്ച ഡോക്ടര്‍ പ്രതിയായി മാറി: കേസ് ചാര്‍ജ് ചെയ്തു
Text By: UK Malayalam Pathram
യുവനടി അതുല്യ ചന്ദ്രയും നടന്‍ ബിബിന്‍ പെരുമ്പിള്ളിയും ഉള്‍പ്പെട്ട ഫ്‌ലാറ്റിലെ ബ്ലാക്ക്‌മെയിലിങ് കേസില്‍ വന്‍ വഴിത്തിരിവ്. തന്നെ മര്‍ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഡോക്ടര്‍ കേസ് നല്‍കിയതിന് പിന്നാലെയാണ്, മര്‍ദനക്കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ തൃപ്പൂണിത്തുറ സ്വദേശിനിയായ 50-കാരി പോലീസില്‍ ഡോക്ടര്‍ക്കെതിരേ പീഡന പരാതി നല്‍കുന്നത്.
യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് യുവതികള്‍ പരാതി നല്‍കിയാല്‍ ഡോക്ടര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഡോ. ജോണ്‍സണ്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
മദ്യം നല്‍കി അവശയാക്കിയശേഷം, മറ്റൊരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരി മുന്‍പ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഡോ.ജോണ്‍സണ്‍ വര്‍ഗീസിന്റെ ലൈംഗിക അതിക്രമത്തിന് കൂടുതല്‍ സ്ത്രീകള്‍ ഇരകളായെന്നു പൊലീസിന് വിവരം ലഭിക്കുന്നത്. ഡോക്ടറുടെ ഫോണില്‍ നിന്ന് 12 ലധികം സ്ത്രീകളുടെ ഒപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പരാതി കിട്ടിയേക്കുമെന്ന് പോലീസ് പറഞ്ഞു.

രോഗികളും ബന്ധുക്കളുമാണ് ജോണ്‍സണിന്റെ ഇരകള്‍. ലഹരി നല്‍കിയതിന് ശേഷമാണ് പീഡനം. മദ്യത്തിന് പുറമെ സൈക്കോട്രോഫിക് മരുന്നുകളും ഉപയോഗിച്ചുവെന്ന സൂചനയുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window