Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 07th Nov 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇന്‍ഫോ പാര്‍ക്കിലെ ജോലിക്കാരി ബസ്സിടിച്ച് മരിച്ചു: 28 വയസ്സുകാരി അക്ഷരയുടെ മരണ കാരണം ബസ്സിന്റെ പരക്കം പാച്ചില്‍
Text By: UK Malayalam Pathram
കാക്കനാട് സ്വകാര്യ ബസ്സ് ഇടിച്ച അക്ഷരയുടെ മരണത്തില്‍ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. അപകടത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ഹൈക്കോടതി കാണാന്‍ പറ്റാത്ത ദൃശ്യങ്ങള്‍ എന്നും സഹിക്കാന്‍ പറ്റുന്നില്ലെന്നും കുറ്റപ്പെടുത്തി. ആ പെണ്‍കുട്ടിക്ക് ഇനിയും നീങ്ങി നടക്കാന്‍ സ്ഥലമില്ല. ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാം. ഫുട്പാത് ഇല്ല അവിടെ. വീട്ടില്‍ തിരിച്ച് എത്തുമെന്ന് എന്ത് ഗ്യാരണ്ടീ. എന്ത് തരം ഡ്രൈവിങ്ങാണ് ഇത്. കില്ലിങ് മെഷീന്‍ പോലെ ആകുന്നു ചില വാഹനങ്ങളെന്നും കോടതി കുറ്റപ്പെടുത്തി.

വിഷയത്തില്‍ സിസ്റ്റം പരാജയപ്പെട്ടു. അതുകൊണ്ട് അവരുടെ കുടുംബത്തോടെ മാപ്പ് പറയാം. എത്ര തവണ ഇങ്ങനെ മാപ്പ് പറയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ആ കുടുംബത്തോട് എന്താണ് നമ്മള്‍ പറയാന്‍ പോകുന്നത്. ഇത് അവസാനിച്ചെ മതിയാകു. പോലീസിന് എന്തെങ്കിലും പ്ലാന്‍ ഉണ്ടോ?. എല്ലാ ദിവസവും ഇത് ഉണ്ടകുന്നു. ബസിന് അകത്തും പുറത്തും യാത്ര ചെയ്യുന്നവര്‍ പരാതി നല്‍കുന്നു. ഹോണ്‍ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടി. നടപ്പാതകള്‍ ബൈക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. - ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window