Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
 
 
സിനിമ
  Add your Comment comment
സമരസ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങി: ധ്യാന്‍ ശ്രീനിവാസനാണ് റിലീസ് ചെയ്തത്
Text By: UK Malayalam Pathram
സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സമരസ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ധ്യാന്‍ ശ്രീനിവാസനാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന സമരസയില്‍ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Watch Trailer: -


പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, രത്‌നാകരന്‍, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖില്‍കെ മോഹനന്‍, പ്രമോദ് പൂന്താനം, അശ്വിന്‍ ജിനേഷ്, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, വിനീതപദ്മിനി, ബിനിജോണ്‍, സുനിത, മഹിത, ബിന്ദു ഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദന്‍, കാര്‍ത്തിക അനില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാര്‍.

ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രഭാകരന്‍ നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍ ജോമോന്‍ സിറിയക്, ആര്‍ട്ട് ഡയറക്ടര്‍ ഷിജു മാങ്കൂട്ടം, മേക്കപ്പ് നീന പയ്യാനക്കല്‍, കോസ്റ്റ്യൂംസ് ശ്രീനി ആലത്തിയൂര്‍, സ്റ്റില്‍സ് സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീധര, വിഘ്നേഷ്, അശ്വിന്‍ പ്രേം,ഗ്രിഗറി, ദേവാനന്ദ്, ശ്രീജിത്ത് ബാലന്‍.
 
Other News in this category

 
 




 
Close Window