|
തമിഴ്‌നാട്ടിലെ തിരുപ്പരന്‍കുണ്ഡ്രം കാര്‍ത്തികദീപം വിഷയത്തില്‍ ജോസഫ് വിജയ് സര്‍ക്കാരിനും ട്രസ്റ്റിനും സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി.
നവംബര്‍ 28ന് ക്ഷേത്രത്തിലെ പ്രധാന ചുമതലക്കാരായ സ്ഥാനികരുമായി കൂടിയാലോചിച്ചശേഷം, ക്ഷേത്രഭരണസമിതി ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ കത്തിക്കൊണ്ടിരിക്കുന്ന ദീപത്തില്‍നിന്ന് അഗ്‌നി പകര്‍ന്നുവേണം പുതിയ ദീപം തെളിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കേന്ദ്രസേനയെയും കേന്ദ്ര റിസര്‍വ് പൊലീസ് സേനയെയും (സിആര്‍പിഎഫ്) നിയോഗിക്കാനും കോടതി നിര്‍ദേശിച്ചു.
കാര്‍ത്തിക ദിനമായ നവംബര്‍ 24 ന് ദീപം തെളിക്കാനുള്ള നവംബര്‍ 20ലെ ഉത്തരവ് അധികൃതര്‍ ബോധപൂര്‍വം ലംഘിച്ചെന്നും രാഷ്ട്രീയ നേതൃത്വവുമായി ഒത്തുചേര്‍ന്നാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി രേഖപ്പെടുത്തി. |