യുവതാരം രജിത് മേനോന്‍,, ദീപ്ഷിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വി ജെ മീനാക്ഷി സുന്ദരം തമിഴില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ റൊമാന്റിക് ത്രില്ലറാണ് 'ചിറ്റുകുറിഞ്ഞി'. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി ജൂഡ് അനന്ത്, എ വി സൊല്യൂഷന്‍സിന്റെ ബാനറില്‍ രാജേഷ് ആര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 27 ന് തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. പ്രണയം, ഹ്യൂമര്‍, ഫാന്റസി എന്നിവയെ പുതുമയാര്‍ന്ന തിരക്കഥയില്‍ 1983, 2023 എന്നീ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ കൂട്ടിയിണക്കി, പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതി നല്‍കുന്ന ഒരു സൃഷ്ടിയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. സന്‍ഹാ സ്റ്റുഡിയോ റിലീസ് ആണ് കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Watch Trailer: -
1983 പശ്ചാത്തലമാക്കി ഒരുക്കിയ ഈ സിനിമയ്ക്കായി കൊടൈക്കനാലിലെ പള്ളങ്കി മലയോര മേഖലയില്‍ ഏകദേശം 80 ഏക്കര്‍ വിസ്തൃതിയില്‍ കൂറ്റന്‍ ഗ്രാമീണ സെറ്റ് ഒരുക്കി, ആ കാലഘട്ടത്തിന്റെ സ്വാഭാവിക അന്തരീക്ഷം തന്മയത്വത്തോടെ പുനഃസൃഷ്ടിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ലോകപ്രശസ്ത ബുഡാപെസ്റ്റ് സ്‌കോറിംഗ് കമ്പനി സ്റ്റുഡിയോയില്‍, അന്താരാഷ്ട്ര പ്രശസ്തരായ സംഗീതജ്ഞരെ ഉള്‍പ്പെടുത്തി ഒരു ലൈവ് ഓര്‍ക്കസ്ട്രയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു ആകര്‍ഷണം. ഫ്രാന്‍സിസ് രാജ്കുമാര്‍ എ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുമ്പോള്‍, നവാഗത സംഗീത സംവിധായകന്‍ മാര സംഗീതം നിര്‍വ്വഹിക്കുന്നു.
ചിത്രത്തില്‍ നക്ഷ ശരണ്‍, വി ജെ.പപ്പു, ജി എം കുമാര്‍, എല്‍ വി ആദവന്‍, രാംസ്, ഹലോ കന്തസാമി, തേനി മുരുകന്‍, സുജാത, കരാട്ടെ രാജ എന്നിവരും അഭിനയിക്കുന്നു. പ്രമുഖ സംഗീത സംവിധായകനും യുവതാരവുമായ അഡ്വ. ശ്രീറാം കാര്‍ത്തിക് അതിഥി വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ഡോ. കെ എസ് സെന്തില്‍ (ശശിറാം പിക്‌ചേഴ്‌സ്), കണ്ണന്‍ അരുണാചലം, ആര്‍ എ പീറ്റര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ കുഴന്തൈവേലു (മഞ്ജു സിനി എക്യുപ്‌മെന്റ്‌സ്), ആര്‍ട്ട് റാംജി, വസ്ത്രാലങ്കാരം മഞ്ജുള, മേക്കപ്പ് വേല്‍മുരുകന്‍, നൃത്തസംവിധാനം ധീന, സൗണ്ട് ഡിസൈന്‍ ടോണി ജെ, പബ്ലിസിറ്റി ഡിസൈന്‍ തമിഴ്‌ചെഴിയന്‍, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ഷാനു പരപ്പനങ്ങാടി, പിആര്‍ഒ റിയാസ് കെ അഹമ്മദ് & പി ശിവപ്രസാദ് എന്നിവര്‍ ആണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.