Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Nov 2026
 
 
Teens Corner
  Add your Comment comment
മന്ത്രി പി. സി. വിഷ്ണുനാഥിന് ഹീത്രൂ വിമാനത്താവളത്തില്‍ സ്വീകരണം; വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ലണ്ടന്‍ 2026ല്‍ പങ്കെടുക്കും
Text By: Kurian George
ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ കേരള സാംസ്‌കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് ലണ്ടന്‍ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ലണ്ടനില്‍ നവംബര്‍ 3, 4, 5 തീയതികളിലായി നടക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രദര്‍ശനമായ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (WTM London 2026)-ല്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി ബ്രിട്ടനിലെത്തിയത്. ലോക ടൂറിസം മേഖലയിലെ പ്രമുഖര്‍, വിവിധ രാജ്യങ്ങളിലെ ടൂറിസം പ്രതിനിധികള്‍, ട്രാവല്‍ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്, അന്താരാഷ്ട്ര ടൂറിസം മേഖലയിലെ ശ്രദ്ധേയമായ വേദികളിലൊന്നാണ്.

വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ പരിപാടികള്‍ക്കുശേഷം നവംബര്‍ 7 ശനിയാഴ്ച, ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കുകയും കലാമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.

ചെല്‍റ്റന്‍ഹാമിലെ ക്ലീവ് സ്‌കൂളില്‍, പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാര്‍ നഗറിലാണ് ഇത്തവണത്തെ ദേശീയ കലാമേള അരങ്ങേറുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന കലാമേളയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.

ബ്രിട്ടനിലെത്തിയ മന്ത്രിയെ നേരിട്ട് സ്വീകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും നവംബര്‍ 7ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് മന്ത്രിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window