|
ഹോര്‍ഷാം: മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷാമിന്റെ (MCH) വാര്‍ഷിക പൊതുയോഗവും 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ഒക്ടോബര്‍ 30-ന് സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ നടന്നു.
പൊതുയോഗത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടുകളും അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഭേദഗതികള്‍ വരുത്തിയ പുതിയ ബൈലോയും പൊതുയോഗം പാസാക്കി.
പുതിയ ഭാരവാഹികളായി ജിസ്മോന്‍ പോള്‍ (പ്രസിഡന്റ്), മാര്‍ട്ടിന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോമോന്‍ വര്‍ഗീസ് (സെക്രട്ടറി), നിന്റു രാധാകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), ആന്റണി തെക്കേപ്പറമ്പില്‍ (ട്രഷറര്‍), പോള്‍ ജോസഫ് (ജോയിന്റ് ട്രഷറര്‍), ആന്‍സണ്‍ മാത്യു (പി.ആര്‍.ഒ.), പ്രശാന്ത് മോഹന്‍ (അസിസ്റ്റന്റ് പി.ആര്‍.ഒ.), ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ബിനു കൂട്ടുങ്ങല്‍ (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍), ടോജോ രാജു (അസിസ്റ്റന്റ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍), ബൈജു യാക്കോബ്, സാംസണ്‍ പോള്‍, അഗസ്റ്റിന്‍ ബേബി (ഫുഡ് കമ്മിറ്റി), പ്രീജ വര്‍ഗീസ്, സ്റ്റെഫി ജോസ് (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാര്‍), ലൂക്കോസ് തോമസ് (ചാരിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പൊതുയോഗത്തോടനുബന്ധിച്ച് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സ്നേഹവിരുന്നും സംഘടിപ്പിച്ചു.വരും വര്‍ഷങ്ങളില്‍ സംഘടനയുടെ ഐക്യവും അംഗങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി സാമൂഹിക, സാംസ്‌കാരിക, കായിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും പുതുതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി എംസിഎച്ചിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് ജിസ്മോന്‍ പോള്‍ പൊതുയോഗത്തെ അറിയിച്ചു. പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ അംഗങ്ങള്‍ കരഘോഷങ്ങളോടെ സ്വാഗതം ചെയ്യുകയും പുതിയ നേതൃത്വത്തിന് പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.
പൊതുയോഗത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി. |