Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Nov 2026
 
 
Teens Corner
  Add your Comment comment
സേവനം യു കെ ചതയദിന സത്സംഗം 18ന്; മുഖ്യപ്രഭാഷകനായി മനോജ് മാവുങ്കല്‍
Text By: UK Malayalam Pathram
സേവനം യു കെ യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചതയദിന സത്സംഗവും പ്രത്യേക പ്രാര്‍ത്ഥനയും യു കെ സമയം നവംബര്‍ 18 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 10.30) ഓണ്‍ലൈനിലൂടെ നടക്കും. യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സത്സംഗത്തില്‍ പ്രമുഖ ശ്രീനാരായണ ദര്‍ശന പ്രഭാഷകനും ചേര്‍ത്തല എസ്.എന്‍.ഡി.പി. യൂണിയന്‍ ഗുരുദര്‍ശന പഠനവിഭാഗം കോഓര്‍ഡിനേറ്ററുമായ ശ്രീ മനോജ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും.

'ഗുരുദേവകൃതികളിലെ ഈശ്വരീയഭാവം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രഭാഷണം. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും ഗുരുദേവകൃതികളിലെ ആത്മീയതയും സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രഭാഷകനാണ് മനോജ് മാവുങ്കല്‍. ചേര്‍ത്തല എസ്.എന്‍.ഡി.പി. യൂണിയനിലും വിവിധ യൂണിയനുകളിലും ഗുരുദര്‍ശനത്തെയും ഗുരുദേവകൃതികളെയും സംബന്ധിച്ച പഠനക്ലാസുകള്‍ അദ്ദേഹം നയിച്ചുവരുന്നു.

2019ല്‍ മികച്ച പ്രഭാഷകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തെ വിവിധ ക്ഷേത്രങ്ങളും സാമൂഹിക-സാംസ്‌കാരിക സംഘടനകളും നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കുടുംബയൂണിറ്റ് വാര്‍ഷികങ്ങള്‍, പൊതുസമ്മേളനങ്ങള്‍, ശ്രീനാരായണ ദര്‍ശന കണ്‍വെന്‍ഷനുകള്‍ തുടങ്ങി ആയിരത്തിലധികം വേദികളില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി സ്വദേശിയായ മനോജ് മാവുങ്കല്‍, വെട്ടയ്ക്കല്‍ ചെള്ളപ്പുറം ശ്രീഘണ്ടാകര്‍ണ്ണസ്വാമി ക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടക്കാലം പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ക്ഷേത്രപ്രതിഷ്ഠ, ഗുരുമന്ദിരപ്രതിഷ്ഠ, ധ്വജപ്രതിഷ്ഠ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിലവില്‍ വെട്ടയ്ക്കല്‍ 738-ാം നമ്പര്‍ എസ്.എന്‍.ഡി.പി. യോഗം ശാഖയുടെ യൂണിയന്‍ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിക്കുന്നു.

ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദര്‍ശനങ്ങളും കൃതികളിലെ ഈശ്വരീയചിന്തകളും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനം യു കെ ചതയദിന സത്സംഗങ്ങള്‍ സംഘടിപ്പിച്ചുവരുന്നത്.

യു കെ യിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഗുരുദേവഭക്തരെയും കുടുംബസമേതം സേവനം യുകെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

SEVANAM UK is inviting you to a scheduled Zoom meeting.

Topic: SEVANAM UK's Personal Meeting Room

Join Zoom Meeting

https://us02web.zoom.us/j/3272559245?pwd=5cwEpdPaQ3ziFgWNbsYtnGqfcXufTt.1

Meeting ID: 327 255 9245

Passcode: Sevanamuk
 
Other News in this category

 
 




 
Close Window