Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 30th Oct 2026
 
 
Teens Corner
  Add your Comment comment
തെയ്യം ഇവന്റ്സ് യുകെ അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം ശനിയാഴ്ച ലൗട്ടണില്‍
Text By: Jinod Kumar
യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ തെയ്യം ഇവന്റ്സ് യുകെ അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം ഒക്ടോബര്‍ 31 ശനിയാഴ്ച ലൗട്ടണിലെ Loughton Grand Marquee, IG10 3TQ യില്‍ അരങ്ങേറും. ഉച്ചയ്ക്ക് 2 മണിക്ക് ഗേറ്റ് തുറക്കുന്ന പരിപാടി യുകെയിലെ ഏറ്റവും വലിയ മലയാളി സാംസ്‌കാരിക ഒത്തുചേരലായി മാറും എന്ന് സംഘാടകര്‍ അറിയിച്ചു.

ആനന്ദ് ടിവി ഡയറക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന കേരളോത്സവത്തില്‍ മുഖ്യാതിഥിയായി പ്രശസ്ത സിനിമാ താരം ശ്രുതി ലക്ഷ്മി പങ്കെടുക്കും. യുകെ യിലെ മലയാളികള്‍ നേരിട്ട് പങ്കെടുക്കുന്ന ഈ മഹോത്സവം കേരളത്തിന്റെ തനത് കലാരൂപങ്ങളെയും ആധുനിക വിനോദങ്ങളെയും ഒരേ വേദിയില്‍ സംഗമിപ്പിക്കുന്നു.

കേരളത്തിന്റെ അഭിമാനമായ തെയ്യം മുതല്‍ കഥകളി, മോഹിനിയാട്ടം, ചെണ്ട മേളം ബാന്‍ഡ് ഫ്യൂഷന്‍, വയലിന്‍ ഫ്യൂഷന്‍ വരെ നീളുന്ന കലാവിരുന്നാണ് പ്രധാന ആകര്‍ഷണം. Riya Rose & Radiant Vibez അവതരിപ്പിക്കുന്ന തെയ്യം ലൈവ് ഷോ യുകെയില്‍ ആദ്യമായി ഇത്ര വലിയ തോതില്‍ അരങ്ങേറുന്ന അപൂര്‍വ കാഴ്ചയായിരിക്കും. തെയ്യത്തിന്റെ ശക്തിയും ഭക്തിയും നേരിട്ട് അനുഭവിക്കാന്‍ അവസരം.

വയലിനിസ്റ്റ് അക്ഷയ് കുമാര്‍ PG യുടെ വയലിന്‍ ഫ്യൂഷന്‍, eternal ലണ്ടന്‍ ഉം Desi Dance Company യും lasyalaya ടീമും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ നൃത്തം, Vadya Liverpool ന്റെ മേളം ഫ്യൂഷന്‍, Mudra London ന്റെ കഥകളി, മോഹിനിയാട്ടം, Vibrantz London അവതരിപ്പിക്കുന്ന FattyMan, DJ ABS ന്റെ ഡിജെ നൈറ്റ്, ഗോപിക ഗോപിനാഥിന്റെ നൃത്ത പരിപാടി എന്നിവയും മേളയെ ധന്യമാക്കും.

കേരളത്തിന്റെ രുചി വിഭവങ്ങളുമായി ഫുഡ് സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, കേരളീയ വസ്ത്ര-ആഭരണ സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. യുകെയിലെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും ഒത്തുചേരാനുള്ള വേദിയായി കേരളോത്സവം മാറും. ടിക്കറ്റുകള്‍ പരിമിതമാണ്, മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window