Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 16th Nov 2026
 
 
ആരോഗ്യം
  Add your Comment comment
പ്രമേഹം വരാതിക്കാന്‍ മരുന്ന്: ആദ്യ ഡോസ് ഒരാള്‍ക്ക് നല്‍കി: വലിയ പ്രതീക്ഷ നല്‍കുന്ന നീക്കം
Text By: UK Malayalam Pathram
ടൈപ്പ് 1 പ്രമേഹം പിടിപെടുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആധുനിക മരുന്ന് ബ്രിട്ടനില്‍ ആദ്യമായി ഒരു രോഗിക്ക് നല്‍കി. ഷ്രോപ്‌ഷെയറില്‍ നിന്നുള്ള അനെറ്റ് ക്വില്‍റ്റര്‍, ക്വീന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ബിര്‍മിംഗ്ഹാമില്‍ (QEHB) വെച്ച് ഈ ആഴ്ച ടെപ്ലിസുമാബിന്റെ ആദ്യ എന്‍.എച്ച്.എസ് ഡോസ് സ്വീകരിച്ചു. തുടക്കത്തിലുള്ള ടൈപ്പ് 1 പ്രമേയത്തിന്റെ പുരോഗതി വൈകിപ്പിക്കാന്‍ ഈ ചികിത്സയ്ക്ക് കഴിയും. ഇത് രോഗികള്‍ക്ക് ഇന്‍സുലിന്‍ എടുത്തു തുടങ്ങുന്നതിന് മുമ്പ് കൂടുതല്‍ സമയം നല്‍കുന്നു.

ഈ വര്‍ഷം വേനല്‍ക്കാലത്ത് സ്റ്റേജ് 2 ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ച 42 കാരിയായ അനെറ്റ് ക്വില്‍റ്റര്‍, സ്‌ക്രീനിംഗിനും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് അര്‍ഹയായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് കുട്ടികളുടെ അമ്മയും ജി പിയുമായ അവര്‍ പറയുന്നത് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു എന്നാണ്. എന്നാല്‍, നേരത്തെ കണ്ടെത്തിയതിനാല്‍ ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window