|
പ്രമേഹം വരാന്‍ സാധ്യതയുള്ളവരില്‍ സമയത്തിന് ഉറങ്ങുന്നത് വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.
നേരത്തെ ഉറങ്ങാന്‍ കിടക്കുന്നത് അടുത്ത ദിവസം രാവിലെ ഉന്മേഷം നല്‍കുന്നതിന് പുറമെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം. ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണനിലവാരവും പോലെ തന്നെ ഉറങ്ങുന്ന സമയവും ശരീരഭാരം നിയന്ത്രിക്കുന്നതിലും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 'നഴ്‌സിംഗ് റിസര്‍ച്ച്' എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതിദിനം 6.5 മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്ന പ്രമേഹ സാധ്യതയുള്ള 200 ഓളം മുതിര്‍ന്ന ആളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 8 ആഴ്ച നീണ്ടുനിന്ന പഠനത്തില്‍ നേരത്തെ ഉറങ്ങിയവരില്‍ വേഗത്തില്‍ വണ്ണം കുറയുന്നതായി കണ്ടെത്തി. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും, ഉറങ്ങുന്ന സമയം ശരീരഭാരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. കൂടാതെ, നേരത്തെ ഉറങ്ങുന്നത് രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ കുറയ്ക്കാനും സഹായിക്കും. |