Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Nov 2026
 
 
സിനിമ
  Add your Comment comment
ധനശ്രീ വര്‍മ്മ ഇനി അഭിനയരംഗത്തും; 'ഹേ കണ്ണമ്മ'യിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നു
Text By: UK Malayalam Pathram
നൃത്തത്തിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ ധനശ്രീ വര്‍മ്മ ഇനി അഭിനയരംഗത്തും സാന്നിധ്യമറിയിക്കുന്നു. തെലുങ്ക് സംഗീത പ്രണയചിത്രമായ 'ഹേ കണ്ണമ്മ'യിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുകയാണ് താരം. അടുത്തിടെ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കി.
Watch Trailer:


പ്രണയവും സംഗീതവും വൈകാരിക മുഹൂര്‍ത്തങ്ങളും നാടകീയതയും ഇഴചേര്‍ന്ന കഥയുടെ സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്.ചടങ്ങില്‍ ധനശ്രീ വര്‍മ്മയും ചിത്രത്തിലെ സഹതാരം യശ്വന്ത് മാസ്റ്ററും പങ്കെടുത്തു. ഇരുവരുടെയും സാന്നിധ്യം ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.
ചിത്രത്തില്‍ സാറ എന്ന നൃത്താധ്യാപികയുടെ വേഷത്തിലാണ് ധനശ്രീ എത്തുന്നത്. കഥാപാത്രത്തിന്റെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രണയകഥയുടെ കേന്ദ്രബിന്ദു. തെലുങ്ക് സംഭാഷണങ്ങള്‍ സ്വയം പഠിച്ച് അവതരിപ്പിക്കാനും ധനശ്രീ പ്രത്യേകം ശ്രദ്ധിച്ചു. ഡബ്ബിങ്ങിനെ ആശ്രയിക്കാതെ സെറ്റില്‍ നേരിട്ട് സംഭാഷണങ്ങള്‍ അവതരിപ്പിക്കാനാണ് താരം ശ്രമിച്ചത്.
'എന്റെ അരങ്ങേറ്റം, എന്റെ സ്വപ്നം, എന്റെ ഹേ കണ്ണമ്മ! ഒടുവില്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഹൃദയം നിറഞ്ഞ സന്തോഷത്തിലാണ് ഞാന്‍. എന്റെ ആദ്യ പ്രണയമായ നൃത്തവുമായി വീണ്ടും ഒന്നിക്കാനുള്ള അവസരമാണ് ഈ ചിത്രം ഒരുക്കിയത്. അതോടൊപ്പം, എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സാറ എന്ന കഥാപാത്രത്തെയും എനിക്ക് സമ്മാനിച്ചു,' എന്നായിരുന്നു ധനശ്രീയുടെ കുറിപ്പ്.
നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകര്‍ സിനിമ കാണണമെന്നും താരം അഭ്യര്‍ഥിച്ചിട്ടുണ്ട്.
അഭിനയം തനിക്ക് പുതിയൊരു അനുഭവവും വ്യത്യസ്തമായൊരു യാത്രയുമാണെന്ന് ധനശ്രീ വര്‍മ്മ. നൃത്തത്തിലൂടെയും സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരം, 'ഹേ കണ്ണമ്മ'യിലൂടെ അഭിനയരംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്.
നൃത്തവീഡിയോകള്‍, നൃത്തസംവിധാനം, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ എന്നിവയിലൂടെയാണ് ധനശ്രീ ആദ്യം ശ്രദ്ധേയയായത്. പിന്നീട് സംഗീത ആല്‍ബങ്ങളിലൂടെയും 'ഭൂല്‍ ചുക് മാഫ്' എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയും വിനോദമേഖലയില്‍ കൂടുതല്‍ സജീവമായി. റിയാലിറ്റി ഷോയായ 'റൈസ് ആന്‍ഡ് ഫാള്‍' ആദ്യ സീസണില്‍ ആദ്യ അഞ്ചുപേരില്‍ ഇടംനേടിയതും താരത്തിന്റെ നേട്ടങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഒരു മുഴുനീള അഭിനയവേഷം ഏറ്റെടുക്കുന്നതിലൂടെ 'ഹേ കണ്ണമ്മ' ധനശ്രീയുടെ കരിയറില്‍ പുതിയ വഴിത്തിരിവാകുകയാണ്.
അഭിനയം ഏറെക്കാലമായി പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹിച്ച മേഖലയായിരുന്നുവെന്ന് ധനശ്രീ പറഞ്ഞു. സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പതിവ് പ്രവര്‍ത്തനമേഖലയുടെ പരിധികള്‍ക്കപ്പുറത്തേക്ക് കടക്കാന്‍ തനിക്ക് അവസരമൊരുക്കി. പുതിയൊരു ഭാഷ പഠിക്കുന്നതിനൊപ്പം കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് അവയിലൂടെ പ്രേക്ഷകരുമായി സംവദിക്കാനും സാധിച്ചുവെന്ന് താരം വ്യക്തമാക്കി.
ശശികുമാര്‍ മുത്തുലൂരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഹേ കണ്ണമ്മ' പ്രണയത്തിനും ബന്ധങ്ങള്‍ക്കും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സംഗീതപ്രണയ ചിത്രമാണ്. ചിത്രത്തില്‍ സാറ എന്ന നൃത്താധ്യാപികയുടെ വേഷത്തിലാണ് ധനശ്രീ എത്തുന്നത്. യശ്വന്ത് മാസ്റ്ററാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രണയകഥയുടെ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളിലേക്കുള്ള സൂചനകള്‍ ട്രെയ്ലര്‍ നല്‍കുന്നുണ്ട്. സംഗീതത്തിനും നൃത്തത്തിനും ചിത്രത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. കാര്‍ത്തിക മുരളീധരന്‍, വെങ്കിടേഷ് കകുമാനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
 
Other News in this category

 
 




 
Close Window