Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Nov 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടനില്‍ 13-ാമത് ചെമ്പൈ സംഗീതോത്സവം നവംബര്‍ 28 ന് ; മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെയാണ് പരിപാടി.
Text By: Jinod Kumar
ലണ്ടന്‍: ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ 13-ാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 28 ശനിയാഴ്ച നടക്കും. സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നടത്തി വരുന്ന ഈ സംഗീതോത്സവം ഇത്തവണ Thornton Heath ലെ West Thornton Community Centre-ല്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. (വിലാസം: 731-735 London Rd, Thornton Heath)

വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണി വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സംഗീതോത്സവം, ദീപാരാധന എന്നിവ ഉണ്ടായിരിക്കും. മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെയാണ് പരിപാടി.

യുകെ മലയാളികള്‍ക്ക് സുപരിചിതനായ സംഗീതജ്ഞന്‍ രാജേഷ് രാമനാണ് തുടര്‍ച്ചയായി പതിമൂന്നാമത്തെ വര്‍ഷവും സംഗീതോത്സവം നയിക്കുന്നത്. നൂറില്‍ പരം കലാകാരന്മാരും, കലാകാരികളും സംഗീതോത്സവത്തില്‍ പങ്കെടുക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജേഷ് രാമന്‍ - 07874 002934

സുരേഷ് ബാബു - 07828 137478

അനൂപ് ശശി - 07743 024090

രമ രാജന്‍ - 07576 492822

ശാലിനി രവി - 07529 394745

Email: info@londonguruvayurappan.org

Web: https://londonguruvayurappan.org/
 
Other News in this category

 
 




 
Close Window