കോവിഡ് 19 എന്ന മഹാമാരി നമ്മളെയും നാടിനെയും ലോക്ഡൗണിലാക്കിയിരിക്കുന്ന ഇൗ വേളയിൽ കാലികപ്രസക്തിയുള്ള വിഷയം രസകരമായി ചർച്ച ചെയ്യുന്ന ‘വാറ്റ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ലോക്ഡൗൺ കാലത്ത് പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും നടത്തുന്ന സേവനത്തെ ആസ്പദമാക്കിയാണ് ഇൗ ഹ്രസ്വചിത്രം.
Jeevamshamayi’.... Niranjana’s attempt
യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി എന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഗാനം ഒരു കൊച്ച് കുഞ്ഞ് പാടിയതാണ് കൈലാസ് മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കൈലാസ് മേനോൻ പറയുന്നു.
വയനാടന്‍ പാട്ട്
ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനിയ്ക്ക് തുടക്കമായി. പുതിയ സംരംഭത്തെക്കുറിച്ച് വിജയ് ബാബുവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കമ്പനി നിര്‍മിച്ച ആദ്യ ഗാനം റിലീസ് ചെയ്തു. വയനാടന്‍ പാട്ട് എന്ന പേരോടു കൂടി റിലീസ് ചെയ്ത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദേവന്‍ ആണ്. റഷീദ് നാസെര്‍ ആണ് സംഗീതം നല്‍കി പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനരചന വിഷ്ണു വിജയന്‍. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഷീദ് നാസെര്‍, ആരാധ്യ ആനി, വിനയ് ബാബു, ജീവന്‍, ബിബിന്‍ എന്നിവരാണ് അഭിനേതാക്കള്‍.
European sisters sings malayalam devotional song Nee Ende Prarthana kettu
ഈസ്റ്റര്‍ ദിനത്തില്‍ മലയാള ഭക്തിഗാനം ആലപിച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ച് യുക്രൈന്‍ കന്യാസ്ത്രീകള്‍. ‘നീയെന്റെ പ്രാര്‍ത്ഥന കേട്ടു…’ എന്ന മലയാളത്തിലെ പ്രശസ്തമായ ഗാനമാണ് സിസ്റ്റേഴ്‌സ് ആലപിച്ചിരിക്കുന്നത്. സൗണ്ട് ഇന്‍സ്ട്രമെന്‍സിന്റെ അകമ്പടിയോടെയാണ് ആലാപനം.
സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സെന്റ് മാര്‍ക്ക് സന്യാസ സഭയിലെ കന്യാസ്ത്രീകളാണ് മലയാള ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. ആയിരങ്ങളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നേരത്തെയും ഇവര്‍ മലയാളം ഗാനങ്ങള്‍ പാടി ശ്രദ്ധ നേടിയിട്ടുണ്ട്.